സിനിമ ഷൂട്ടിങ്ങിനിടെ അപകടം; സംവിധായകൻ എം എ നിഷാദിന് പരിക്ക്

','

' ); } ?>

സിനിമ ചിത്രീകരണത്തിനിടെ സംവിധായകൻ എം എ നിഷാദിന് പരിക്ക്. ഊട്ടി വില്ല്യം ആന്റ് കേറ്റിറന്റ് ബാനറിൽ സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂളിൽ ആണ് അപകടം സംഭവിച്ചത്. നടി ഖുശ്ബു,ഷഹീൻ സിദ്ദിഖ്,മഞ്ജു സുഭാഷ് തുടങ്ങിയവരും രംഗത്തിൽ ഉണ്ടായിരുന്നു.

സെറ്റിലെ പലക പാളികളിലൊന്ന് തകർന്ന് കാൽ കുടുങ്ങിയാണ് നിഷാദിന് പരിക്ക് പറ്റിയത്. കൈകാലുകൾക്ക് ക്ഷതം പറ്റിയ അദ്ദേഹത്തെ കുന്നുർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് നിഷാദാണ് അവതരിപ്പിക്കുന്നത്.