“ഒടുവിൽ സ്വർഗത്തിൽ വെച്ച് ഞങ്ങൾ വീണ്ടും കണ്ടുമുട്ടും”; നവാസിന്റെ ജന്മദിനത്തിൽ വേദനയോടെ രഹ്ന

','

' ); } ?>

അന്തരിച്ച നടനും കലാകാരനുമായ കലാഭവൻ നവാസിന്റെ ജന്മദിനത്തിൽ വികാരനിർഭരമായ ഓർമ്മക്കുറിപ്പും വീഡിയോയും പങ്കുവെച്ച് ഭാര്യയും നടിയുമായ രഹ്ന നവാസ്. നവാസിനൊപ്പമുളള അപൂർവ്വ നിമിഷങ്ങൾ കോർത്തിണക്കിയ റീൽ വീഡിയോ രഹ്ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

“കാത്തിരിപ്പിനൊടുവിൽ സ്വർഗത്തിൽ വെച്ച് ഞങ്ങൾ വീണ്ടും കണ്ടുമുട്ടും, ഇതിനേക്കാൾ മനോഹരമായി ഞങ്ങൾ അവിടെ ജീവിക്കും” എന്ന വൈകാരികമായ വരികളോടെയാണ് പോസ്റ്റ് കുറിച്ചിരിക്കുന്നത്. ദൂരയാത്രകളിൽ ആയിരിക്കുമ്പോൾ പോലും തനിക്ക് പാട്ടുകൾ പാടി റെക്കോർഡ് ചെയ്ത് അയച്ചുതരാറുള്ള നവാസ്, വേർപിരിയുന്നതിന്റെ തലേദിവസവും അത് തുടർന്നിരുന്നുവെന്ന് രഹ്ന ഓർത്തെടുക്കുന്നു. നവാസ് പാടിയ അത്തരം ഒരു ഗാനത്തിന്റെ അകമ്പടിയോടെയാണ് ഈ വീഡിയോ തയാറാക്കിയിരിക്കുന്നത്.

വേദിയിലെ ആദ്യകാഴ്ചയിൽ വഴക്കോടെ തുടങ്ങിയ ഇവരുടെ ബന്ധം പിന്നീട് ആഴത്തിലുള്ള പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒരു സ്റ്റേജ് ഷോയ്ക്കിടെ ഡാൻസ് പെർഫോമൻസിന് ശേഷം സ്കിറ്റിനായുള്ള വസ്ത്രം മാറി എത്താൻ വൈകിയതിന് നവാസ് തന്നെ രൂക്ഷമായി ശകാരിച്ച സംഭവമാണ് പരിചയത്തിന്റെ തുടക്കമെന്ന് രഹ്ന മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. റോസാപ്പൂവിന് പകരം വഴക്കാണ് ആദ്യമായി തന്നതെന്ന് സ്മരിക്കാറുള്ള രഹ്ന, പിന്നീട് ഒന്നിച്ചഭിനയിച്ച ഒരു സിനിമയുടെ സെറ്റിൽ വെച്ചാണ് നവാസുമായി പ്രണയത്തിലാകുന്നത്.

ഇരുവീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെ, മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇവരുടെ പ്രണയവിവാഹം. മൂന്ന് മക്കളുള്ള ഈ ദമ്പതികൾ വിവാഹശേഷവും നിരവധി കലാപ്രോജക്ടുകളിൽ ഒന്നിച്ചു പ്രവർത്തിച്ചിരുന്നു. വേർപാടിന്റെ വേദനയിലും നവാസിന്റെ സ്നേഹഓർമ്മകൾ നെഞ്ചിലേറ്റുന്ന രഹ്നയുടെ പോസ്റ്റിന് താഴെ ആരാധകരും സിനിമാപ്രവർത്തകരും ഉൾപ്പെടെ നിരവധിയാളുകളാണ് പ്രാർത്ഥനകളും ആദരവും അറിയിക്കുന്നത്.