“എടുത്ത് വെക്കടാ 100 കോടി!, വിസ്മയ മോഹന്‍ലാല്‍ തൂക്കി”; തുടക്കം കത്തിച്ച് വിസ്‌മയ, ആദ്യ പ്രതികരണങ്ങൾ

','

' ); } ?>

ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിൽ വിസ്മയ മോഹൻലാൽ അരങ്ങേറ്റം കുറിച്ച ‘തുടക്കം’ തിയേറ്ററുകളിൽ വൻ വരവേൽപ്പോടെ മുന്നേറുന്നു. ആദ്യ ഷോ പൂർത്തിയാകുമ്പോൾ തന്നെ സോഷ്യൽ മീഡിയയിലടക്കം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെയും പ്രണവ് മോഹൻലാലിന്റെയും വഴിയിലൂടെ സിനിമയിലേക്ക് എത്തിയ വിസ്മയയുടെ ആദ്യ ചിത്രം പ്രേക്ഷക പ്രതീക്ഷകൾ കാത്തുസൂക്ഷിച്ചുവെന്നാണ് ആദ്യ ദിന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആക്ഷനും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യമുള്ള ഒരു ത്രില്ലർ ഡ്രാമയായാണ് ചിത്രം അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.

വിസ്മയയുടെ ആക്ഷൻ രംഗങ്ങളും ഇമോഷണൽ സീനുകളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ സ്ക്രീനിൽ തിളങ്ങാൻ വിസ്മയയ്ക്ക് സാധിച്ചിട്ടുണ്ട്. വിസ്മയയ്ക്കൊപ്പം വില്ലൻ വേഷത്തിൽ തിളങ്ങിയ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയുടെ പ്രകടനമാണ് സിനിമയിലെ മറ്റ് പ്രധാന സർപ്രൈസ്. അരങ്ങേറ്റ ചിത്രത്തിൽത്തന്നെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ആശിഷ് കാണികളുടെ കയ്യടി നേടുന്നുണ്ട്.

മോഹൻലാലിന്റെ ആവേശകരമായ അതിഥി വേഷവും മാസ് ഫൈറ്റ് രംഗങ്ങളും തിയേറ്ററുകളിൽ വൻ ആവേശമാണ് സൃഷ്ടിക്കുന്നത്. ആദ്യ പകുതിയേക്കാൾ മികച്ചുനിൽക്കുന്ന രണ്ടാം പകുതിയും കിടിലൻ ക്ലൈമാക്സുമാണ് ചിത്രത്തിന് പ്രേക്ഷക പിന്തുണ വർദ്ധിപ്പിക്കുന്നത്. ജൂഡ് ആന്തണിയുടെ മേക്കിംഗ് മികവും മികച്ച ദൃശ്യാവിഷ്കാരവും ചിത്രത്തിന് തിയേറ്റർ അനുഭവം നൽകുന്നു. ഇതിനൊപ്പം ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം കൂടി ചേരുമ്പോൾ ആക്ഷൻ രംഗങ്ങൾക്ക് കൂടുതൽ ആവേശം കൈവരുന്നു. ആക്ഷനും കമേഴ്ഷ്യൽ ചേരുവകളും കൃത്യ അളവിൽ കോർത്തിണക്കിയ ‘തുടക്കം’ തിയേറ്ററുകളിൽ വൻ വിജയത്തിലേക്ക് കുതിക്കുകയാണ്.

‘എടുത്ത് വെക്കട 100 കോടി. ഇന്റര്‍വെല്‍ ശേഷം വിസ്മയയുടെ ഒരു സീനുണ്ട് രോമാഞ്ചം വന്നു.ത്രില്ലര്‍ പടങ്ങള്‍ അല്ലേലും ഒരു പ്രത്യേക ഇഷ്ടം ആണ് കിടിലന്‍ പടം നന്നായി ഇഷ്ടപ്പെട്ടു. വിസ്മയ, ആന്റണി ജൂനിയര്‍ ഒരേ പൊളി, ജൂഡ് അന്തണി ജോസഫ് സംവിധാനം ചെയ്ത ഒരു ഗംഭീര ആക്ഷന്‍ ത്രില്ലര്‍ ഡ്രാമയാണ് പടം.” ‘ഫസ്റ്റ് ഹാഫിനെ അപേക്ഷിച്ചു സെക്കന്റ് ഹാഫ് ഗംഭീരം. മേക്കിങ് ഒന്നും പറയാനില്ല പതിവ് പോലെ ജൂഡിന്റെ ഗംഭീര മേക്കിങ് അതുപോലെ ഡിഒപി വളരെ മനോഹരമായ വിഷ്വല്‍സ് ആണ് പടത്തിലേതു. പിന്നെ ജേക്‌സ് ബിജോയ്‌യുടെ മ്യൂസിക് ഡിപ്പാര്‍ട്‌മെന്റ് പടത്തിലെ ബിജിഎം അണ്ണന്‍ ശരിക്കും കത്തിച്ചു ഗംഭീരം’ എന്നും സോഷ്യല്‍ മീഡിയ പറയുന്നു.

‘വിസ്മയ കിടിലന്‍ പെര്‍ഫോമന്‍സ് ആക്ഷന്‍സ് ഒക്കെ കിടു ആയി ചെയ്തിട്ടുണ്ട് പ്രത്യേകിച്ച് സെക്കന്റ് ഹാഫില്‍ ഇമോഷന്‍സ് ആണെങ്കിലും നന്നായി കൈകാര്യം ചെയ്തിട്ടുണ്ട് പിന്നെ ആഷിഷ് ജോ ആന്റണി കിടിലന്‍ വില്ലന്‍ കിടിലന്‍ പെര്‍ഫോമന്‍സ് പുള്ളി ശരിക്കും ഞെട്ടിച്ചു. പടത്തില്‍ ലാലേട്ടന്റെ ഫൈറ്റ് മോനേ വേറെ ലെവല്‍ ആയിരുന്നു പടത്തിന്റെ ക്ലൈമാക്‌സ് ഒന്നും പറയാനില്ല ഗംഭീരം. മൊത്തത്തില്‍ ഗംഭീര തിയേറ്റര്‍ എക്‌സ്പീരിയന്‍സ്’ എന്നും ചിലര്‍ പറയുന്നു.

‘പ്രതീക്ഷിച്ചത് പോലെ തന്നെ വിസ്മയ മോഹന്‍ലാല്‍ അപ്പന്റെ മോള്‍ തന്നെ എന്ന് പ്രൂവ് ചെയ്തു കിടു പെര്‍ഫോമന്‍സ് ഇമോഷന്‍സ് ആണെങ്കിലും ആക്ഷന്‍ ആണെങ്കിലും കിടു ആയി ചെയ്തിട്ടുണ്ട് അതുപോലെ ആന്റണി അണ്ണന്റെ മകന്‍ കിടു പെര്‍ഫോമന്‍സ് ചെക്കന്‍ ശരിക്കും ഞെട്ടിച്ചു മറ്റുള്ളവരും പതിവ് പോലെ നൈസ് പെര്‍ഫോമന്‍സ്. പടത്തിന്റെ ഫസ്റ്റ് ഹാഫിനെ അപേക്ഷിച്ച് സെക്കന്റ് ഹാഫ് ശരിക്കും കത്തിച്ചു ക്ലൈമാക്‌സ് ഒക്കെ കിടു ആയിരുന്നു മൊത്തത്തില്‍ കിടു തീയേറ്റര്‍ എക്‌സ്പീരിയന്‍സ് ആയിരുന്നു’ എന്നായിരുന്നു മറ്റൊരു പ്രകതികരണം.

‘വിസ്മയ മോഹന്‍ലാല്‍ തൂക്കി, പെട്ടെന്ന് കണക്ട് ആവുന്ന സിംപിള്‍ സ്റ്റോറിലൈന്‍, കഥാപാത്രങ്ങള്‍, അതിനെ വര്‍ക്ക് ആവുന്ന പതിവ് കൊമേഴ്ഷ്യല്‍ എലമെന്റ്‌സ് വൃത്തിക്ക് പാക്ക് ചെയ്തിട്ടുള്ള സ്‌ക്രീന്‍പ്ലേ, രസമുള്ള അവതരണവും. എല്ലാ സീനുകളും ലാന്‍ഡ് ആവുന്നില്ലെങ്കിലും, ഹൈ ഏരിയകളില്‍ സിനിമ കയ്യടി നേടുന്നുണ്ട്.. പ്രധാനമായും ക്ലൈമാക്‌സ് ആക്ഷന്‍ രംഗങ്ങള്‍ പ്രകടനം കൊണ്ടും എക്‌സിക്യൂഷന്‍ കൊണ്ടും കൊള്ളാം, കിടിലന്‍ പടം. ചെറിയൊരു ചായേം കടിയും പ്രതീക്ഷിക്കാം എന്ന് പറഞ്ഞിട്ട് സെക്കന്റ് ഹാഫില്‍ മട്ടന്‍ ബിരിയാണി ആണല്ലോ ഒരുക്കി വച്ചിരിക്കുന്നത്. ക്ലൈമാക്‌സ് ഫൈറ്റ്. അച്ഛന് ശേഷം മകളുടെ കിന്റല്‍ ഇടി’ എന്നായിരുന്നു മറ്റ് ചില പ്രതികരണങ്ങള്‍.