സെപ്റ്റിമിയസിന് പിന്നാലെ സ്റ്റുട്ട്ഗാർട്ടിലും അഭിമാനനേട്ടം: ‘നരിവേട്ട’യ്ക്ക് ജർമൻ സ്റ്റാർ ഓഫ് ഇന്ത്യ പുരസ്‌കാരം

','

' ); } ?>

ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം ‘നരിവേട്ട’യ്ക്ക് അഭിമാനനേട്ടം. ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രം ഓഡിയൻസ് അവാർഡ് കാറ്റഗറിയിൽ ‘ദി ജർമൻ സ്റ്റാർ ഓഫ് ഇന്ത്യ’ പുരസ്‌കാരമാണ് സ്വന്തമാക്കിയത്. ചടങ്ങിൽ സംവിധായകൻ അനുരാജ് മനോഹർ പുരസ്കാരം ഏറ്റുവാങ്ങി.

നേരത്തെ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഏഷ്യൻ വിഭാഗത്തിൽ ടൊവിനോ തോമസ് സെപ്റ്റിമിയസ് അവാർഡും സ്വന്തമാക്കിയിരുന്നു. വിജയ് സേതുപതി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളോട് മത്സരിച്ചാണ് ടൊവിനോ രണ്ടാം തവണയും ഈ അന്താരാഷ്ട്ര അംഗീകാരം നേടിയത്. യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. ചിത്രത്തിൻ്റെ മേക്കിങ്ങിനും കഥപറച്ചിലിനും മികച്ച പ്രേക്ഷക-നിരൂപക പ്രശംസയാണ് ലഭിച്ചത്.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്ന് നിർമിച്ച ‘നരിവേട്ട’യുടെ തിരക്കഥ രചിച്ചത് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫാണ്. ടൊവിനോ തോമസിനൊപ്പം തമിഴ് സംവിധായകനും നടനുമായ ചേരൻ, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്‌ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് വാർത്താപ്രചരണം നിർവഹിച്ചത്.