
നടൻ സുനീൽ ആനന്ദ് അന്തരിച്ചു. 70 വയസ്സായിരുന്നു. ഇതിഹാസ ബോളിവുഡ് താരം ദേവ് ആനന്ദിൻ്റെ മകനാണ്. ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദേവ് ആനന്ദിൻ്റെ പേരക്കുട്ടിയും സുനിൽ ആനന്ദിന്റെ സഹോദരീപുത്രിയുമായ ജീന നാരംഗ് ആണ് വിയോഗവാർത്ത സ്ഥിരീകരിച്ചത്.
1984-ൽ പുറത്തിറങ്ങിയ ‘ആനന്ദ് ഓർ ആനന്ദ്’ എന്ന ചിത്രത്തിലൂടെ അച്ഛൻ ദേവ് ആനന്ദിനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ‘കാർ തീഫ്’, മീനാക്ഷി ശേഷാദ്രിക്കൊപ്പം ‘മേം തേരേ ലിയേ’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും വിജയം കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് അഭിനയരംഗത്തുനിന്ന് പിന്മാറി. പിന്നീട് മുംബൈയിൽ പിതാവ് സ്ഥാപിച്ച ‘നവ്കേതൻ ഫിലിംസ്’ നിർമാണക്കമ്പനി ഏറ്റെടുത്ത് നടത്തുകയായിരുന്നു.
ദേവ് ആനന്ദിൻ്റെയും പ്രശസ്‌ത നടി കൽപനാ കാർത്തിക്കിന്റെയും മകനായി സ്വിറ്റ്സർലൻഡിലെ സൂറിച്ചിലാണ് സുനിൽ ആനന്ദ് ജനിച്ചത്. ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ദേവ് ആനന്ദ് 2011-ൽ 88-ാം വയസ്സിലാണ് അന്തരിച്ചത്. അമേരിക്കയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.