“എനിക്ക് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല, പൊട്ടക്കിണറ്റിലെ തവളകൾക്ക് അസൂയയാണ്”; കിരൺ രാജ്

','

' ); } ?>

മദ്യപാനം തന്റെ ജീവിതത്തെയും കരിയറിനെയും ബാധിച്ചിട്ടില്ലെന്ന് തുറന്നു പറഞ്ഞ് നടൻ കിരൺ രാജ്. സിനിമയിൽ നിന്ന് ചെയ്യാത്ത തെറ്റിന് പഴി കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും, അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുന്നത് കൊണ്ട് തന്നെ മദ്യപാനിയെന്ന് മുദ്ര കുത്തി മാറ്റി നിർത്തുകയാണെന്നും കിരൺ രാജ് പറഞ്ഞു. കൂടാതെ തനിക്ക് സിനിമകളില്ലാത്ത കുഴപ്പം ഇല്ലെന്നും, 20 ഓളം സിനിമകൾ തന്റേതായി പുറത്തിറങ്ങാനുണ്ടെന്നും കിരൺ രാജ് കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എനിക്ക് സിനിമകൾ ഇല്ല, ഞാനിപ്പം സിനിമയിൽ ഇല്ല എന്നൊക്കെ പറയുന്നവരോടാണ്. എന്റെ 20 ഓളം സിനിമകൾ പുറത്തിറങ്ങാനുണ്ട്. അതൊക്കെ ന്യൂജൻ സിനിമകളാണ്, മമൂക്ക, ലാലേട്ടൻ പോലുള്ള വലിയ താരങ്ങൾക്കൊപ്പം അഭിനയിക്കാത്തത് കൊണ്ടാണ് ഞാൻ ഔട്ട് ആയി പോയി എന്ന് തോന്നുന്നത്. പിന്നെ സിനിമ മേഖലയിൽ നിന്നൊക്കെ എനിക്ക് നല്ല പണികൾ വരാരുറുണ്ട്. അതായത് എനിക്ക് അഭിനയിക്കാൻ അറിയുമോ ഇല്ലയോ എന്ന് പ്രേക്ഷകർ ആണ് പറയേണ്ടത്. എനിക്ക് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല.ഉള്ളത് ഉള്ള പോലെ മുഖത്ത് നോക്കി പറയും. അത് കൊണ്ട് എനിക്ക് ഒരുപാട് ശത്രുക്കളും ഉണ്ട്. മുഖം മൂടി ഇട്ട് നടക്കുന്ന ആളുകൾ എനിക്ക് ചുറ്റും ഉണ്ട്, ജീവിതത്തിലും, സിനിമയിലും.” കിരൺ രാജ് പറഞ്ഞു.

ഞാൻ സിനിമയിൽ സജീവമല്ലാത്തത് എന്റെ മദ്യപാനമല്ല. മദ്യപാനം ന്റെ ജീവിതത്തെയും കരിയറിനെയും ബാധിച്ചിട്ടില്ല. പിന്നെ അത് കൊണ്ടാണ് എന്റെ ജീവിതവും കരിയറും തകർന്നതെന്നൊക്കെ പറയുന്നത് പൊട്ട കിണറ്റിലെ തവളകളെ പോലെ ജീവിക്കുന്ന ആളുകളാണ്. അവർക്ക് അസൂയ ആണ്. അവരാണ് നമുക്ക് ആപ്പ് വെക്കുന്നത്. ഇപ്പോൾ സിനിമയിലാണെങ്കിലും ചെയ്യാത്ത തെറ്റിനൊക്കെ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് അവരൊക്കെ ഗോസിപ്പ് ആയിട്ട് പുറത്തിറക്കുക. പിന്നെ ഏറ്റവും വിശ്വാസമുള്ള ആളുകൾ ചതിക്കുമ്പോൾ ആദ്യത്തെ പ്രാവശ്യം നമുക്ക് വേദനിക്കും, പിന്നെ ഇല്ല.” കിരൺ രാജ് കൂട്ടിച്ചേർത്തു.