“എന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ”; ശ്വേത മേനോനെതിരെ രമേശ് പിഷാരടി

','

' ); } ?>

നടിയും അമ്മയുടെ പ്രസിഡന്റുമായ ശ്വേത മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി നടനും എം എൽ യുമായ രമേശ് പിഷാരടി. അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും തന്ന അപകീർത്തിപ്പെടുത്തുകയായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശമെന്നും രമേശ് പിഷാരടി പറഞ്ഞു. കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻസിഫ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രമേശ് പിഷാരടി കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

‘അമ്മ’ സംഘടനയിലെ അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാണ് താൻ അഡ്ഹോക് കമ്മിറ്റി അധ്യക്ഷനായത്. എന്നാൽ ഈ ചുമതല തനിക്ക് യോജിച്ചതല്ലെന്ന് ബോധ്യപ്പെട്ടതോടെ തൊട്ടടുത്ത ദിവസം തന്നെ അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും പിഷാരടി വ്യക്തമാക്കി. മുൻ ഭാരവാഹിയായ ശ്വേതാ മേനോൻ അമ്മയിൽ നിന്ന് രാജിവെച്ചെങ്കിലും മിനിറ്റ്സ് ബുക്ക് അടക്കമുള്ള പ്രധാനപ്പെട്ട ഒരു രേഖയും കൈമാറിയിട്ടില്ലെന്നും രമേഷ് പിഷാരടി തന്റെ സത്യവാങ്മൂലത്തിലൂടെ ചൂണ്ടിക്കാട്ടി.