‘ഇത്തവണ ആരുടെയും സമാധാനം കളയില്ല’; ഉന്മാദത്തെ കുറിച്ച് ഷാഹി കബീർ

','

' ); } ?>

താൻ മുൻപ് ചെയ്ത സിനിമകളിൽ നിന്ന് വ്യത്യസ്തമായി തികച്ചും ലൈറ്റർ ആയിട്ടുള്ള പ്രമേയമാണ് ഉന്മാദത്തിന്റേതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാഹി കബീർ. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഈ പ്രാവശ്യം ആരുടേയും സമാധാനം കളയില്ല, ഇതുവരെ ചെയ്ത സിനിമകളിൽ ലൈറ്റർ ആയിട്ടുള്ള സിനിമയാണ് ഉന്മാദം. ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം കാണാൻ പറ്റും. എനിക്ക് വളരെ പ്രിയ്യപ്പെട്ട സിനിമയാണ്. എന്‍റെ കഴിഞ്ഞ സിനിമകളുമായി യാതൊരു ബന്ധവുമില്ല”, ഷാഹി കബീർ പറഞ്ഞു.

ഒരു പോലീസ് സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം ഷാഹി കബീറും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം ജൂലൈ 31 നു തീയേറ്ററുകളിലെത്തും.

സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

‘ഇഷ്‌ക്’ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്ററിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ കിരൺ ദാസ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക് തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളുടെ എഡിറ്ററാണ്. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അർജുൻ സേതു ഛായാഗ്രഹണവും മുജീബ് മജീദ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, പിആർഒ: ആതിര ദിൽജിത്ത്.