“ഏട്ടൻ തിരിച്ചുവരുമ്പോൾ ഏട്ടനെ കാത്തിരിക്കുന്ന ഒരു ഭാര്യ ആയിരുന്നാൽ മതി”; ആനി

','

' ); } ?>

ഇനി അഭിനയിക്കാൻ താല്പര്യമില്ലെന്നും ഷാജി കൈലാസിന്റെ ഭാര്യയായിരിക്കാനാണ് ആ​ഗ്രഹമെന്നും തുറന്നു പറഞ്ഞ് നടി ആനി. ഏട്ടൻ തിരിച്ചുവരുമ്പോൾ ഏട്ടനെ കാത്തിരിക്കുന്ന ഒരു ഭാര്യ ആയിരിക്കണമെന്നും, ഒരു പക്കാ ഒരു ഹോംലി ഗേൾ ആയിട്ട് വളരാനാണ് താൽപര്യമെന്നും ആനി പറഞ്ഞു. അനീസ് കിച്ചൺ ഷോയിൽ സംസാരിക്കുകയായിരുന്നു താരം. ചേച്ചി ഇനി സിനിമയിലേക്ക് ഇല്ലേ ? എന്ന ഷോയിലെ ​ഗസ്റ്റിന്റെ ചോദ്യത്തിന് ആനി നൽകിയ മറുപടിയാണിത്.

“ഇനി സിനിമയിലേക്കില്ല. അഹങ്കാരമായിട്ട് പറയുന്നതല്ല. ഈ ഷോ ശരിക്കും (ആനീസ് കിച്ചൺ ) ഞാൻ അമ്മ പറഞ്ഞിട്ട് ചെയ്യുവാ. അമൃതാനന്ദമയി അമ്മ പറഞ്ഞിട്ട്. അല്ലെങ്കിൽ അതും ചെയ്യില്ലായിരുന്നു. എനിക്ക് എപ്പോഴും ഫാമിലി ആയിട്ട് ഇരിക്കാനാ ഇഷ്ടം. ഷാജി കൈലാസിന്റെ ഭാര്യ ആയിട്ട് ഇരിക്കാനാണ് ഇഷ്ടം. പിള്ളേര് സ്കൂളിൽ നിന്ന് വരുമ്പോൾ അവർക്ക് ഭക്ഷണം കൊടുക്കാം, അവരുടെ വിശേഷം ചോദിക്കാം. ഏട്ടൻ ഷൂട്ട് കഴിഞ്ഞു വരുമ്പോൾ എന്തെങ്കിലും ഒക്കെ സർപ്രൈസ്..അതായത് വീട്, ഏട്ടൻ ഷൂട്ടിന് പോകുമ്പോൾ ഫർണിച്ചർ ഒക്കെ ഒരേ പരുവത്തിൽ ആയിരിക്കും. തിരിച്ചുവരുമ്പോൾ അത് അങ്ങനെ ആയിരിക്കില്ല. മൊത്തം മാറ്റും വീട്. ഏട്ടന് നല്ലോണം സർവ്വ് ചെയ്യുക, ഏട്ടനെ നല്ലോണം നോക്കുക.” ആനി പറഞ്ഞു.

“ഏട്ടൻ തിരിച്ചുവരുമ്പോൾ ഏട്ടനെ കാത്തിരിക്കുന്ന ഒരു ഭാര്യ ആയിരിക്കണം. വീട്ടിൽ മക്കളുടെ കാര്യം, ഏട്ടന്റെ അച്ഛന്റെയും അമ്മയുടെയും കാര്യം. ഇങ്ങനെ നോക്കാൻ ഒരു പക്കാ ഒരു ഹോംലി ഗേൾ ആയിട്ട് വളരാൻ. ഐ മീൻ പോകാൻ. ആണ് എനിക്ക് ഇഷ്ടം. ഞാൻ ഏട്ടനോടും അത് പറഞ്ഞു, എനിക്ക് അതാണ് ഇഷ്ടം. അതുകൊണ്ട് എന്നെ അങ്ങോട്ട് നിർബന്ധിക്കല്ലേ. ഈവൻ എനിക്ക് ഒരിത്തിരി കഞ്ഞിയും പയറും തന്നാലും ഞാൻ കുടിച്ചോളാം. എനിക്ക് അതിനകത്ത് പരാതിയെ ഇല്ല. പക്ഷേ എനിക്ക് ഏട്ടന്റെ വൈഫ് ആയിട്ട് ഈ വീട്ടിൽ ഇരിക്കണം. ആരെങ്കിലും ഷാജി കൈലാസ് ഇല്ലേ എന്ന് ചോദിച്ചാൽ അതിന് ഉത്തരം പറയേണ്ട ഒരു ഭാര്യയായിട്ട് ഞാൻ അവിടെ ഉണ്ടാവണം.” ആനി കൂട്ടിച്ചേർത്തു.

രുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിമാരിൽ ഒരാളായിരുന്നു ആനി. ചെറുതും വലുതുമായ നിരവധി ചിത്രങ്ങളിൽ തിളങ്ങിയ താരം സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹ ശേഷം സിനിമയോട് ‘ബൈ’ പറഞ്ഞിരുന്നു. നിലവിൽ കുടുംബവും കൂട്ടികളുമായി മുന്നോട്ട് പോകുന്ന ആനി, ആനീസ് കിച്ചൺ എന്ന പേരിൽ ഒരു കുക്കിം​ഗ് ഷോയും നടത്തുന്നുണ്ട്.