“ചിമ്പുവിനൊപ്പം അഭിനയിക്കാനുള്ള അവസരമൊക്കെ മുടങ്ങിപോവുകയാണ്”; കയാദു ലോഹർ

','

' ); } ?>

തമിഴിൽ സിലമ്പരസനൊപ്പം അഭിനയിക്കാൻ ലഭിച്ച പല ചിത്രങ്ങളും പല കാരണങ്ങളാൽ മുടങ്ങിപ്പോയികൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തി നടി യാദു ലോഹർ. ഭാവിയിൽ ഇതിനേക്കാൾ മികച്ച ഒരു വലിയ പ്രോജക്റ്റിലൂടെ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് അഭിനയിക്കാൻ കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും യാദു കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ ‘ഇദയം മുരളി’യുടെ പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്.

‘എപ്പോഴൊക്കെ എനിക്ക് എസ്ടിആർ സാറുമായി ഒരു സിനിമ ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അത് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് മുടങ്ങിപ്പോകും. ചിലപ്പോൾ ഷൂട്ട് പറഞ്ഞ തീയതിയിൽ നിന്നും മുന്നോട്ടാകും. അല്ലെങ്കിൽ മറ്റെന്തെങ്കിലും സംഭവിക്കും. അദ്ദേഹത്തോടൊപ്പം രണ്ട് സിനിമകൾ ചെയ്യാൻ ഇരുന്നതായിരുന്നു. പക്ഷെ അത് രണ്ടും നടന്നില്ല.’കയാദു പറഞ്ഞു.

എന്നാൽ ഞാൻ വിശ്വസിക്കുന്നത് ഇതെല്ലാം നല്ലതിനാകും എന്നാണ്. എന്നെങ്കിലും അദ്ദേഹത്തോടൊപ്പം എനിക്ക് സിനിമ ചെയ്യാനാകും. അന്ന് ഏറ്റവും മികച്ച, ഗംഭീരമായ സിനിമയായി അത് മാറും എന്നാണ് എന്റെ വിശ്വാസം. ആ നിമിഷം യൂണിവേഴ്‌സ് എനിക്ക് ഒരുക്കിനൽകും.’ കയാദു കൂട്ടിച്ചേർത്തു.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി വമ്പൻ പ്രൊജക്റ്റുകളുടെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന കയാദു ദക്ഷിണേന്ത്യയിലെ പുതിയ താരനിരയിൽ മുൻപന്തിയിലുള്ള നടിയാണ്.

അതേസമയം കയാദുവിന്റേതായി നിരവധി സിനിമകളാണ് സ്‌ക്രീനിൽ എത്താൻ ഒരുങ്ങുന്നത്. ഇദയം മുരളിയ്ക്ക് പിന്നാലെ മലയാളത്തിൽ ഐ ആം ഗെയിം, തെലുങ്കിൽ പാരഡൈസ് എന്നീ ചിത്രങ്ങൾ തിയേറ്ററിലെത്തും. ഇമ്മോർട്ടൽ, താരം, സൂര്യ 48 തുടങ്ങിയവയാണ് കയാദു ഭാഗമാകുന്ന മറ്റ് ചിത്രങ്ങൾ.