“മോഹൻലാലിനെ പുറത്താക്കാൻ നോക്കുന്ന പവർ ഗ്രൂപ്പോ?”; ശ്വേതയെ പരിഹസിച്ച് ഭാഗ്യലക്ഷ്മി

','

' ); } ?>

‘അമ്മയിലെ രാജിയുമായി ബന്ധപ്പെട്ട് ശ്വേതാ മേനോൻ നടത്തിയ പരാമർശത്തിനെ പരിഹസിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വന്നുവന്ന്, ‘അമ്മ’ ഒരു കോമഡിയാവുന്നുണ്ടെന്ന് ഭാഗ്യലക്ഷ്മി പരിഹസിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘മോഹൻലാലിനെ പുറത്താക്കാൻ നോക്കുന്ന പവർ ഗ്രൂപ്പോ. അതാരാടോ അത്ര വലിയ പവർമാൻ. വന്നു വന്ന് കോമഡിയാവുന്നുണ്ട്, ‘അമ്മ.’, ഭാഗ്യലക്ഷ്‌മി കുറിച്ചു.

തന്നെ ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കാൻ ശ്രമിച്ചത് പവർഗ്രൂപ്പ് ആണെന്ന ആരോപണവുമായി ശ്വേതാ മേനോൻ രംഗത്തെത്തിയിരുന്നു. ‘താൻ അമ്മ പ്രസിഡന്റായി മത്സരിച്ച അന്നുമുതൽ ഇന്ന് വരെ നേരിട്ട ആക്രമണങ്ങളുടെ ലിസ്റ്റ് നോക്കിയാൽ മനസിലാകും. എന്തിന് ലാലേട്ടൻ വരെ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചുപോയില്ലേ, കുറ്റാരോപിതർ ചെയ്യുന്ന തിരിമറികൾക്കും തട്ടിപ്പുകൾക്കും എന്തിന് ചീത്തപ്പേർ കേൾക്കണം എന്ന് ലാലേട്ടൻ വരെ ചിന്തിച്ചില്ലേ.’ എന്നായിരുന്നു ശ്വേത കഴിഞ്ഞ ദിവസം പങ്കുവെച്ച പ്രസ്താവനയിൽ ആരോപിച്ചത്.

അതേസമയം, ‘അമ്മ’യിൽനിന്ന് രാജിവെക്കാനുള്ള രേവതിയുടെയും പത്മപ്രിയയുടെയും തീരുമാനത്തെ ഭാഗ്യലക്ഷ്‌മി സ്വാഗതം ചെയ്തു. മാതൃഭൂമി ഡോട്ട്കോം വാർത്തയുടെ കാർഡ് പങ്കുവെച്ചുകൊണ്ട് ‘വെരി ഗുഡ്’ എന്ന് ഭാഗ്യലക്ഷ്‌മി കുറിച്ചു.