“പാപ്പന്റെ റെയ്ച്ചൽ”; ആതിര പട്ടേൽ വിവാഹിതയാവുന്നു; വിവാഹ നിശ്ചയ ചിത്രങ്ങൾ വൈറൽ

','

' ); } ?>

‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിൽ റേയ്ച്ചൽ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി ആതിര പട്ടേൽ വിവാഹിതയാകുന്നു. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരവും വിവാഹവാർത്തയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് അമ്മ ഹേന ചന്ദ്രനാണ്.

ഷറഫുദ്ദീൻ നായകനായ ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിന്റെ സംവിധായകൻ ഷാഫിയിലൂടെയാണ് ആതിരയ്ക്ക് ഈ ആലോചന വരുന്നത്. ഷാഫിയുടെ അടുത്ത സുഹൃത്തും ദുബായിൽ ബിസിനസുകാരനുമായ അർജുൻ ശങ്കറാണ് ആതിരയുടെ വരൻ. ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

പാലക്കാട് സ്വദേശിയായ ആനന്ദാണ് വരൻ. ആനന്ദ് കൊച്ചിയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജിസ്‌റ് ആയി ജോലി ചെയ്യുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു.ഡിസംബറിൽ ആണ് വിവാഹം.

ജയസൂര്യ നായകനായ ‘ആട്’ സിനിമയിൽ അദ്ദേഹത്തിന്റെ സഹോദരപുത്രിയുടെ വേഷത്തിലാണ് ആതിര അഭിനയിച്ചത്. ചിത്രത്തിലെ റേയ്ച്ചൽ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സംസ്കൃത സിനിമയായ ഇഷ്‌ടിയിലൂടെയാണ് ആതിരയുടെ സിനിമ പ്രവേശം. കർണാടക സ്വദേശി അരവിന്ദിൻ്റേയും മലയാളിയായ ഹേനയുടെയും മകളായ ആതിര ഇരിഞ്ഞാലക്കുട സ്വദേശിയാണ്. ഹോട്ടൽ മാനേജ്മെന്റിൽ ഡിഗ്രി എടുത്ത ആതിര ഹ്രസ്വചിത്രങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. അങ്കമാലി ഡയറീസ്, സൺഡേ ഹോളിഡേ, ഭൂതകാലം, കോണ്ടസ്സ എന്നിവയാണ് ആതിരയുടെ മറ്റു സിനിമകൾ.