“ആവശ്യത്തിൽ കൂടുതൽ ആക്രമണം കിട്ടുന്നുണ്ടല്ലോ, ഇനി ഞാൻ കൂടെ വേണോ”; ലക്ഷ്മി പ്രിയയെ പരിഹസിച്ച് ഭാ​ഗ്യലക്ഷ്മി

','

' ); } ?>

നടി ലക്ഷ്മിപ്രിയയെ വീണ്ടും പരിഹസിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നാനാ ഭാഗത്ത്‌ നിന്നും ആവശ്യത്തിൽ കൂടുതൽ ആക്രമണം നടക്കുന്നുണ്ടെന്നും ഇനി താൻ കൂടി വേണോ എന്നും, തനിക്കൊരു നിലവാരമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ‘ഭാഗ്യലക്ഷ്മിയെ പോലുള്ള സ്ത്രീകളോട് സംസാരിച്ച് എന്‍റെ സനാതന ചൈതന്യ കളയാന്‍ ഞാന്‍ ഒരുക്കമല്ല’, എന്ന് ലക്ഷ്മി പ്രിയ പറഞ്ഞെന്ന സോഷ്യൽ മീഡിയ കാർഡ് പങ്കിട്ടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

“സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് നേരെ നാനാ ഭാഗത്ത്‌ നിന്നും ആവശ്യത്തിൽ കൂടുതൽ ആക്രമണം നടക്കുന്നുണ്ട് ലക്ഷ്മി പ്രിയ. ഇനി ഞാനും കൂടെ വേണോ? വേണ്ട. എനിക്കൊരു നിലവാരമില്ലേ. അത് ഞാൻ കളയില്ല.. പക്ഷെ എന്താണ് ഈ സനാതന ചൈതന്യം? മനസിലായില്ല. അത് മുഖത്ത് മാത്രം ഉണ്ടായിട്ട് കാര്യമില്ല.. മനസ്സിലും വാക്കിലും പ്രവർത്തിയിലും വേണം..” ഭാഗ്യലക്ഷ്മി പറഞ്ഞു.

പിന്നാലെ നിരവധി പേരാണ് ലക്ഷ്മി പ്രിയയെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകളുമായി രം​ഗത്ത് എത്തിയത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ലക്ഷ്മി പ്രിയയ്ക്ക് എതിരെ ഭാ​ഗ്യലക്ഷ്മി ഒരു വീഡിയോ ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ കടന്നാക്രമിക്കുന്നതിന് കാരണക്കാരി ലക്ഷ്മി പ്രിയ തന്നെയാണെന്നും എന്തിനാണ് ഒരു പെണ്ണിനെ കുറിച്ച് മറ്റൊരു പെണ്ണായ നിങ്ങള്‍ ഇങ്ങനെ ഇരുന്ന് പരദൂഷണം പറയുന്നതെന്നും ഭാ​ഗ്യലക്ഷ്മി ചോദിച്ചിരുന്നു. ഒരാളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് പരാമർശങ്ങൾ നടത്തുമ്പോൾ 2026ൽ ആ പെൺകുട്ടിയെ ആരും തെറ്റിദ്ധരിക്കില്ലെന്നും ആ കാലവും അത്തരം കുലസ്ത്രീ പരിവേഷമൊക്കെ കടന്ന് സ്ത്രീകൾ ഒരുപാട് മുന്നോട്ട് പോയെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഇതിന് പിന്തുണച്ച് നിരവധി പേരും രംഗത്ത് എത്തിയിരുന്നു.