കരിയറിൽ ഏറ്റവും സമാധാനത്തോടെ ചെയ്ത് തീർത്ത സിനിമയാണ് “ഖലീഫ”; വൈശാഖ്

','

' ); } ?>

തന്റെ കരിയറിലെ ഏറ്റവും സമാധാനത്തോടെ ചെയ്ത് തീർത്ത സിനിമയാണ് ഖലീഫ എന്ന് സവിധായകൻ വൈശാഖ്. ആ​ഗ്രഹിച്ചതിനേക്കാളും പെർഫെക്ഷനോടെ ചിത്രം ചെയ്യാൻ പറ്റിയെന്നും, കുറച്ച് വർഷം കഴിയുമ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച നിർമാതാക്കളുടെ കൂട്ടത്തിൽ ജിനു വി എബ്രഹാമും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

“എന്താണ് പറയേണ്ടത്, എങ്ങനെയാണ് പറയേണ്ടത് എന്നെനിക്ക് അറിയില്ല. ഞാൻ സിനിമയിലെത്തിയിട്ട് 16-17 വർഷമായി. ഇത്രയും സ്ട്രെസ് ഫ്രീയായിട്ട് ടെൻഷനില്ലാതെ വളരെയധികം ആസ്വദിച്ച് ഇതിന് മുൻപ് ഞാനൊരു സിനിമ ചെയ്തിട്ടില്ല. ഇത്രയും മികച്ച ടീമിനെ സമ്മാനിച്ച ജിനുവിന് നന്ദി. അടിപൊളിയായിരുന്നു.

അത്രയും ​ഗംഭീര ഫിലിമായിരുന്നു. ഞാൻ ആ​ഗ്രഹിച്ചതിനേക്കാളും പെർഫെക്ഷനോടെ ചിത്രം ചെയ്യാൻ പറ്റി. എനിക്ക് നൂറ് ശതമാനവും ഉറപ്പിച്ച് പറയാൻ പറ്റും, കുറച്ച് വർഷം കഴിയുമ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച നിർമാതാക്കളുടെ കൂട്ടത്തിൽ ജിനു വി എബ്രഹാമും ഉണ്ടാകുമെന്ന്”.വൈശാഖ് പറഞ്ഞു.

മലയാള സിനിമാ പ്രേക്ഷകർ ഈ വർഷം ഏറ്റവും കൂടുതൽ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഖലീഫ’. വൈശാഖ്- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്നതു കൊണ്ട് ‘ഖലീഫ’ തീർച്ചയായും ആഘോഷിക്കാനുള്ള ഒരു സിനിമയായിരിക്കും എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം പൂർ‌ത്തിയായത്. ഒരു പാക്ക്അപ്പ് പാർട്ടിയും ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു.

ഓണം റിലീസായി ഓ​ഗസ്റ്റ് 20 നാണ് ഖലീഫ തിയറ്ററുകളിലെത്തുന്നത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. രണ്ട് ഭാ​ഗങ്ങളായാണ് ഖലീഫ ഒരുങ്ങുന്നത്.