“നിന്റെ മകൻ കഷ്ടപ്പെടുമ്പോഴേ എന്റെ വേദന മനസ്സിലാവുകയുള്ളുവെന്ന് അന്ന് അച്ഛൻ പറഞ്ഞു, രാം ചരണിൻ്റെ കണ്ണിനു പറ്റിയ പരിക്ക് കണ്ട് ഞാനതോർത്തു പോയി”; ചിരഞ്ജീവി

','

' ); } ?>

രാം ചരൺ നായകനായെത്തിയായ പുതിയ ചിത്രം ‘പെഡ്ഡി’യുടെ വിജയഘോഷത്തിനിടെ ചിത്രത്തിൻ്റെ ചിത്രീകരണ വേളയിൽ രാം ചരണിന് സംഭവിച്ച ഗുരുതരമായ പരിക്കുകളെ കുറിച്ച് വാചാലനായി ചിരഞ്ജീവി. പെഡ്ഡി’യുടെ ചിത്രീകരണത്തിനിടെ രാം ചരണിൻ്റെ കണ്ണിനു പറ്റിയ പരിക്ക് കണ്ട് താൻ ഭയപ്പെട്ടുവെന്നും, വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച രാം ചരണിന് അത്രയും കഷ്ടപ്പാടിന്റെ ആവശ്യം ഇല്ലെന്നും ചിരഞ്ജീവി പറഞ്ഞു.

“‘പെഡ്ഡി’യുടെ ചിത്രീകരണത്തിനിടെ രാം ചരണിൻ്റെ കണ്ണിന് ഗുരുതരമായ പരിക്കേൽക്കുകയും എട്ട് തുന്നലുകൾ വേണ്ടിവരികയും ചെയ്തു. ഈ പരിക്കിന്റെ ഫോട്ടോ കണ്ടപ്പോൾ ഞാൻ വല്ലാതെ ഭയന്നുപോയി. പരിക്ക് കുറച്ചുകൂടി താഴെയായിരുന്നെങ്കിൽ രാം ചരണിന്റെ കണ്ണിന്റെ കാഴ്‌ച തന്നെ നഷ്‌ടപ്പെടുമായിരുന്നു. ഭാഗ്യം കൊണ്ടാണ് പുരികത്തിന് പരിക്കേറ്റത്. ഒരു സൂപ്പർതാരത്തിൻ്റെ മകനായതിനാൽ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ആളാണ് രാം ചരൺ. അതുകൊണ്ട് തന്നെ ഇത്രയധികം കഷ്‌ടപ്പെടേണ്ട ആവശ്യമില്ലായിരുന്നു. സംവിധായകൻ പറയുന്ന കാര്യങ്ങൾ മാത്രം ചെയ്‌ത്‌ മുന്നോട്ട് പോകാമായിരുന്നു. എന്നാൽ സ്വന്തമായി സ്റ്റണ്ടുകൾ ചെയ്യാനും സിനിമയ്ക്കായി കഠിനാധ്വാനം ചെയ്യാനുമാണ് രാം ചരൺ തീരുമാനിച്ചത്.

പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് വ്യായാമം ചെയ്ത‌ ശേഷം സെറ്റിലേക്ക് പോകുന്ന രാം ചരൺ, രാത്രി വൈകി വീട്ടിൽ തിരിച്ചെത്തിയാലും വിശ്രമിക്കാൻ നിൽക്കാതെ സൂപ്പ് മാത്രം കുടിച്ച് വീണ്ടും പരിശീലനം നടത്തുമായിരുന്നു. മകന്റ ഈ കഠിനാധ്വാനം കാണുമ്പോൾ നിക്ക് വലിയ അഭിമാനമാണ് തോന്നുന്നത്.” ചിരഞ്ജീവി പറഞ്ഞു.

“പണ്ട് ഞാനും ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ൻ്റെ പിതാവ് കൊണിഡേല വെങ്കട്ട് റാവുവും ഇങ്ങനെ ആശങ്കപ്പെടാറുണ്ടായിരുന്നു. ‘ഗുണ്ട’ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ഓടുന്ന ട്രെയിനിനടിയിൽ വെച്ച് ഒരു ആക്ഷൻ രംഗം ചെയ്ത‌പ്പോൾ ൻ്റെ പിതാവ് ഏറെ ഭയപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രേക്ഷകരെ രസിപ്പിക്കാൻ ഇങ്ങനെയുള്ള റിസ്ക്കുകൾ എടുക്കണമെന്ന് അന്ന് ഞാൻ പിതാവിനോട് പറഞ്ഞപ്പോൾ, “നിന്റെ മകൻ ഒരു നായകനായി ഇത്തരം കഷ്‌ടപ്പാടുകൾ അനുഭവിക്കുമ്പോൾ മാത്രമേ ഒരു അച്ഛന്റെ വേദന നിനക്ക് മനസ്സിലാകൂ” എന്നായിരുന്നു അച്ഛന്റെ മറുപടി. രാം ചരണിന് പരിക്കേറ്റപ്പോൾ അച്ഛൻ്റെ ആ വാക്കുകൾ ഞാൻ ഓർത്തുപോയി.” ചിരഞ്ജീവി കൂട്ടിച്ചേർത്തു.

നായികയായ ജാൻവി കപൂറിനെ മോശമായി ചിത്രീകരിച്ചു എന്നതുൾപ്പെടെ നിരവധി വിമർശനങ്ങൾ നിരൂപകരിൽ നിന്ന് നേരിട്ടെങ്കിലും ബോക്സ് ഓഫീസിൽ വൻ വിജയമാണ് ‘പെഡ്ഡി’ സ്വന്തമാക്കിയത്. ലോകമെമ്പാടുമായി 322 കോടി രൂപയാണ് ചിത്രം ഇതിനോടകം നേടിയത്.