
വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ് ആണ്. വമ്പൻ ഹിറ്റായ ആദ്യ ഭാഗത്തിൻ്റെ തുടർച്ച ആയാണ് രണ്ടാം ഭാഗം എത്തുന്നത് എന്നാണ് ചിത്രത്തിൻ്റെ ടീസർ ഉൾപ്പെടെയുള്ളവ സൂചിപ്പിക്കുന്നത്. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന വീരയുടെയും കീർത്തിയുടെയും അവരുടെ മകളുടെയും ഇടയിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇതിനോടകം പുറത്ത് വന്ന ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മിയുടെ ഗംഭീര പ്രകടനമായിരുന്നു ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിൻ്റെ ഹൈലൈറ്റ്. മലയാളിയായ പെൺകുട്ടിയായാണ് ഐശ്വര്യ ചിത്രത്തിൽ വേഷമിട്ടത്.
ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവരാണ് രണ്ടാം ഭാഗത്തിൻ്റെയും താരനിരയിലുള്ള ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിൽ നിന്നുള്ള മറ്റ് അഭിനേതാക്കൾ. രമ്യ കൃഷ്ണൻ, മോക്ഷ എന്നിവരാണ് രണ്ടാം ഭാഗത്തിൽ പുതുതായി എത്തിയ താരങ്ങൾ. യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
നിർമ്മാണം: ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ, കോ പ്രൊഡ്യൂസേഴ്സ് : ശുഭ്ര, ആര്യൻ രമേശ്, ഇഷാൻ സക്സേന, ഛായാഗ്രഹണം: കെ.എം. ഭാസ്കരൻ, സംഗീതം: ഷോൺ റോൾഡൻ , എഡിറ്റർ: ഭരത് വിക്രമൻ, ആർട്ട് ഡയറക്ടർ: ജയചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: രുചി മുനൊത്ത്, സബ്ടൈറ്റിൽ: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനർ : വിയാക്കി, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ : സിദ്ധാർഥ് ശ്രീനിവാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ബി ജയ് ഗണേഷ്, എ ആർ ചന്ദ്രമോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ : ശ്രാവന്തി സായ്നാഥ്, പിആർഒ : ശബരി