അഭിനയത്തിലേക്കില്ലെന്ന് തീരുമാനിച്ച നയൻ‌താര; തിരിച്ചുവരവിന് നിമിത്തമായതെന്ന് താനെന്ന് ആര്യ

','

' ); } ?>

സിനിമാ കരിയറിന്റെ ഒരു ഘട്ടത്തിൽ അഭിനയത്തോട് വിടപറയാൻ ആലോചിച്ചിരുന്ന ലേഡി നയൻതാരയുടെ തിരിച്ചുവരവിന് നിമിത്തമായത് താനാണെന്ന് നടൻ ആര്യ. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ്, നയൻതാരയെ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിക്കാൻ താൻ കാരണക്കാരനായതിനെക്കുറിച്ച് ആര്യ വെളിപ്പെടുത്തിയത്.

”അവര്‍ അവാസനം ചെയ്ത തമിഴ് ചിത്രം ബോസ് എങ്കിര ഭാസ്‌കര്‍ ആയിരുന്നു. അത് ചെയ്യുമ്പോള്‍ തന്നെ പറഞ്ഞിരുന്നു. ഇനി പടം ചെയ്യുന്നില്ല. ബ്രേക്ക് എടുക്കുകയാണെന്ന്. രാജ റാണിയുടെ കാസ്റ്റിങ് സമയത്ത് കുറേ പേരെ ട്രൈ ചെയ്തു. പ്രശ്‌നം എന്താണെന്ന് വച്ചാല്‍, അതൊരു ഡബിള്‍ ഹീറോയിന്‍ കഥയായിരുന്നു. എല്ലാ കഥാപാത്രങ്ങളും പ്രധാനപ്പെട്ടതാണെങ്കിലും പിച്ച് ചെയ്യുമ്പോള്‍ ചിലപ്പോള്‍ മുന്‍നിര നായികമാര്‍ക്ക് പോലും മറ്റൊരു നായികയുടെ കൂടെ അഭിനയിക്കാന്‍ ഇന്‍സെക്യൂരിറ്റിയുണ്ടായിരുന്നു. പിന്നെ പുതിയ സംവിധായകനുമായിരുന്നു. അങ്ങനെ കുറേപ്പേരോട് അഭ്യര്‍ത്ഥിക്കുകയും അവരൊക്കെ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് സ്വീകരിക്കാതെയായി.” ആര്യ പറഞ്ഞു.

”ഒടുവില്‍ ഞാന്‍ ഒരു ചാന്‍സ് എടുക്കാന്‍ തീരുമാനിച്ച് നയന്‍താരയോട് ചോദിച്ചു. ഇങ്ങനൊരു സിനിമയുണ്ടെങ്കിലും നിങ്ങള്‍ ചെയ്താല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. നിങ്ങള്‍ക്ക് തിരികെ വരാന്‍ പ്ലാനുണ്ടെങ്കില്‍ പരിഗണിക്കണമെന്നും പറഞ്ഞു. അവര്‍ നോക്കട്ടെ എന്ന് പറഞ്ഞ് കഥ കേട്ടു. കഥ കേട്ടപ്പോള്‍ അവര്‍ക്ക് ഇഷ്ടമാവുകയും ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.” ആര്യ കൂട്ടിച്ചേർത്തു.

ആര്യയ്ക്കും നയന്‍താരയ്ക്കുമൊപ്പം ജയ്, നസ്രിയ എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് രാജ റാണി. 2013 ല്‍ പുറത്തിറങ്ങിയ സിനിമയുടെ സംവിധാനം ആറ്റ് ലിയായിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തു.