“അനുമതിയില്ലാതെ 15 ലക്ഷം രൂപ ചെലവഴിച്ചതിനെ എതിർത്തു, എന്നെ പൂർണ്ണമായും മാറ്റി നിർത്തി”; ഉണ്ണി ശിവപാൽ

','

' ); } ?>

താരസംഘടനയായ ‘അമ്മ’യിൽ ഭിന്നത രൂക്ഷമെന്ന് വ്യക്തമാക്കി മുൻ ട്രഷറർ ഉണ്ണി ശിവപാൽ രംഗത്ത്. എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അനുമതിയില്ലാതെ കുടുംബമേളയ്ക്കായി 15 ലക്ഷം രൂപ ചെലവഴിച്ചതിനെ താൻ എതിർത്തതാണ് തനിക്കെതിരെയുള്ള നടപടികൾക്ക് കാരണമായതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

പ്രസിഡന്റും സെക്രട്ടറിയും ട്രഷററും മാത്രമടങ്ങുന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ പോലും ഇതുമായി ബന്ധപ്പെട്ട് കടുത്ത തർക്കങ്ങളാണ് നടന്നത്. തന്നെ പൂർണ്ണമായി മാറ്റിനിർത്തിക്കൊണ്ടാണ് സംഘടനയുടെ പല കണക്കുകളും എഴുതിക്കൂട്ടിയത്. തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടികളെക്കുറിച്ച് നടി ശ്വേത മേനോൻ അറിഞ്ഞില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും, താൻ എങ്ങും ഒളിച്ചോടിയിട്ടില്ലെന്നും ഉണ്ണി ശിവപാൽ വ്യക്തമാക്കി.