സൂര്യക്കൊപ്പം കാപ്പാനില്‍ പ്രധാന മന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാല്‍..

','

' ); } ?>

വിജയുടെ ‘ജില്ല’ എന്ന സിനിമക്ക് ശേഷം മോഹന്‍ലാല്‍ തമിഴ് നടന്‍ സൂര്യയോടൊപ്പം ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പാന്‍’. ചിത്രത്തിന്റെ റിലീസിനായി ഒരുപോലെ കാത്തിരിക്കുകയാണ് കേരളത്തിലും തമിഴ് നാട്ടിലുമുള്ള ഇരു താരങ്ങളുടെയും ആരാധകര്‍. സൂര്യയുടെ 37ാമത്തെ ചിത്രമായ കാപ്പാനില്‍ പ്രധാന മന്ത്രിയുടെ വേഷവുമായാണ് നടന്‍ മോഹന്‍ ലാല്‍ എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മോഹന്‍ ലാല്‍ ചിത്രത്തില്‍ ഒരു രാഷ്ട്രീയപ്പ്രവര്‍ത്തകന്റെ വേഷമാണ് അവതരിപ്പിക്കുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പ്രായമേറിയ ഒരു രാഷ്ട്രീയപ്പ്രവര്‍ത്തകന്റെ വേഷത്തിലുള്ള മോഹന്‍ ലാലിന്റെ പോസ്റ്ററാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സംവിധായകന്‍ കെ വി ആനന്ദ് ഒരുക്കുന്ന ചിത്രത്തില്‍ നടന്‍ ആര്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്നാല്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്ററല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറപ്പ്രവര്‍ത്തകര്‍ സ്ഥിരീകരച്ചിട്ടില്ല. ഒരു ഉയര്‍ന്ന റാങ്കിലുള്ള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയാണ് സൂര്യ ചിത്രത്തിലെത്തുന്നത്. 10 രാജ്യങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് അണിയറപ്പ്രവര്‍ത്തകര്‍ നടത്താനിരിക്കുന്നത്. നായികയായി സയ്യേഷയും മറ്റു പ്രധാന കഥാപാത്രങ്ങളില്‍ ബോളിവുഡ് നടന്‍ ബൊമ്മന്‍ ഇറാനി. പ്രേം കുമാര്‍, സമുത്തിരക്കനി എന്നിവരുമെത്തുന്നു.