”എല്ലാ കുടുംബാംഗങ്ങളും ഒരേ രക്തത്തിൽ പെട്ടവരാകണം എന്നില്ല”; ഗൗരി ലക്ഷ്മിയുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് മുൻ ഭർത്താവ്

','

' ); } ?>

ഗായിക ഗൗരി ലക്ഷ്മിയുടെ വിവാഹവാർത്തയ്ക്കിടയിൽ, മുൻ ഭർത്താവും നടനുമായ ഗണേഷ് വെങ്കട്ടരമണിയുടെ സാന്നിധ്യവും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളുമാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ വലിയ ചർച്ചയാകുന്നത്. ഞായറാഴ്ചയായിരുന്നു വിഷ്വൽ ആർട്ടിസ്റ്റായ കലേഷുമായുള്ള ഗൗരി ലക്ഷ്മിയുടെ വിവാഹം. തങ്ങളുടെ പ്രിയപ്പെട്ട ഗായികയുടെ രണ്ടാം വിവാഹത്തിൽ പങ്കുചേരാനും ആശംസകൾ അറിയിക്കാനും ആരാധകരും സഹപ്രവർത്തകരും എത്തിയിരുന്നു.

ഇതിനിടയിലാണ് വിവാഹവേദിയിൽ ഗണേഷ് വെങ്കട്ടരമണിയുടെ സാന്നിധ്യം ശ്രദ്ധേയമായത്. നവദമ്പതികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്, വലിയൊരു സൗഹൃദത്തിന്റെ മാതൃകയാണ് ഗണേഷ് വെങ്കട്ടരമണി തെളിയിച്ചിരിക്കുന്നത്. മുൻ ഭർത്താവ് എന്ന ലേബലിൽ നിന്നും മാറി, ഗൗരിയുടെ സന്തോഷത്തിൽ പങ്കുചേരാൻ എത്തിയ ഗണേഷിന്റെ ഈ പക്വതയെയും വിശാലമനസ്സിനെയും സോഷ്യൽ മീഡിയ ഒന്നടങ്കം പ്രശംസിക്കുകയാണ്. ഇരുവരും തമ്മിലുള്ള സുഹൃദ്‌ബന്ധത്തെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വിവാഹജീവിതത്തിലെ വേർപിരിയലിന് ശേഷവും പരസ്പര ബഹുമാനത്തോടെയും സൗഹൃദത്തോടെയും മുന്നോട്ടുപോകാൻ ഇവർ കാണിക്കുന്ന മാതൃക വലിയ കൈയടിയാണ് നേടുന്നത്.

”എല്ലാ കുടുംബാംഗങ്ങളും ഒരേ രക്തത്തില്‍ പെട്ടവരാകണം എന്നില്ല” എന്ന കുറിപ്പോടെയാണ് ഗണേഷ് ചിത്രങ്ങള്‍ പങ്കുവച്ചത്. പിന്നാലെ ഗൗരിയും കലേഷും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018 ലാണ് ഗൗരിയും ഗണേഷും വിവാഹിതരാകുന്നത്. ചെന്നൈ സ്വദേശിയായ ഗണേഷ് ഗൗരിയുടെ മ്യൂസിക് ബാന്റിലെ ഡ്രമമ്മറുമായിരുന്നു. ഇരുവരും പിന്നീട് പിരിയുകയായിരുന്നു. പിരിഞ്ഞുവെങ്കിലും അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ഗൗരിയും ഗണേഷും. ഗൗരിയുടെ സംഗീത ആല്‍ബങ്ങളിലെല്ലാം ഗണേഷും ഒപ്പമുണ്ടായിരുന്നു.

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം കാസനോവയിലെ ‘സഖിയേ’ എന്ന ഗാനം ഒരുക്കിക്കൊണ്ട് 13-ാം വയസിലായിരുന്നു മുഖ്യധാരയിലേക്ക് ഗൗരി ലക്ഷ്മി കടന്നുവന്നത്. ഗോദയിലെ ‘ആരോ നെഞ്ചില്‍’ ഉള്‍പ്പെടെ ഒട്ടേറെ സിനിമാ ഗാനങ്ങള്‍ ആലപിക്കുകയും രചിക്കുകയും ഈണമിടുകയും ചെയ്തു. തമിഴ് ഗാനങ്ങളും ഗൗരി ലക്ഷ്മി ആലപിച്ചിട്ടു