“എൻ്റെ കാര്യത്തിൽ ഇടപെടാൻ ഞാൻ അനുവദിക്കുന്ന ഏക മൂക്ക്”; കുറിക്ക് കൊള്ളുന്ന പ്രതികരണവുമായി തൃഷ

','

' ); } ?>

തനിക്കെതിരെയുള്ള സൈബ അക്രമണങ്ങൾക്കും, ഗോസ്സിപ്പുകൾക്കുമെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടി തൃഷ. തൻ്റെ വളർത്തുനായ കട്ടിലിൽ ശാന്തമായി കിടന്നുറങ്ങുന്ന ഒരു ക്ലിപ്പിനൊപ്പം കുറിക്ക് കൊള്ളുന്ന തരത്തിൽ കുറിപ്പും പങ്കുവെച്ച് കൊണ്ടാണ് തൃഷ പ്രതികരിച്ചിരിക്കുന്നത്. ‘എൻ്റെ കാര്യത്തിൽ ഇടപെടാൻ ഞാൻ അനുവദിക്കുന്ന ഏക മൂക്ക് ഇതാണ്,’ എന്നായിരുന്നു തൃഷ കുറിച്ചത്. തൻ്റെ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

തമിഴ്‌നാടിൻ്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്‍യും തൃഷയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ഓൺലൈൻ ലോകത്ത് അഭ്യൂഹങ്ങൾ ശക്‌തമാണ്. കഴിഞ്ഞ മേയിൽ തൃഷയുടെ 43-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചില സംഭവങ്ങളാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾക്ക് വീണ്ടും ചൂടുപിടിപ്പിച്ചത്. തന്റെ ജന്മദിനത്തിൽ തിരുപ്പതി ക്ഷേത്ര ദർശനം നടത്തിയ തൃഷ, അതിനുശേഷം ചെന്നൈയിലുള്ള വിജയ്‌യുടെ വസതി

സന്ദർശിച്ചിരുന്നു. അവിടെ സമയം ചെലവഴിച്ച ശേഷം തൃഷ പുറത്തേക്ക് വരുന്ന വിഡിയോകൾ നിമിഷനേരം കൊണ്ടാണ് ഇന്റർനെറ്റിൽ വൈറലായത്. ക്യാമറക്കണ്ണുകളെ കണ്ട് ഒളിച്ചോടാൻ ശ്രമിക്കാതെ ചിരിച്ച മുഖത്തോടെ മാധ്യമപ്രവർത്തകർക്ക് തംസ്-അപ്പ് കാണിച്ചാണ് തൃഷ അന്ന് മടങ്ങിയത്.

തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടുകയും, മേയ് 10ന് വിജയ് തമിഴ്‌നാടിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുകയും ചെയ്ത‌തോടെ ചർച്ചകളുടെ വേഗം കൂടി. സത്യപ്രതിജ്‌ഞാ ചടങ്ങിൽ മാതാവ് ഉമാ കൃഷ്ണനൊപ്പമാണ് തൃഷ പങ്കെടുത്തത്. ഇതിന് തൊട്ടുപിന്നാലെ താരം പങ്കുവച്ച കേക്ക് മുറിക്കുന്ന വിഡിയോയും ‘മാജിക്കൽ മേയ്’ എന്ന അടിക്കുറിപ്പും വിജയ്‌യുടെ രാഷ്ട്രീയ വിജയത്തിനുള്ള പിന്തുണയായിട്ടാണ് ആരാധകർ വിലയിരുത്തിയത്.

ഏറ്റവും ഒടുവിൽ, തമിഴ് താരം അജിത്തിൻ്റെ മാതാവ് മോഹിനി മണിയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ വിജയം തൃഷയും ഒരേസമയം അജിത്തിന്റെ വസതിയിൽ എത്തിയതും വാർത്തകളിൽ നിറഞ്ഞു. കറുത്ത സൽവാർ ധരിച്ചെത്തിയ തൃഷയും, കനത്ത സുരക്ഷയിൽ എത്തിയ മുഖ്യമന്ത്രി വിജയയും അജിത്തിനെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ ഗോസിപ്പ് കോളങ്ങൾക്ക് വീണ്ടും പുതിയ കഥകൾ മെനയാൻ കാരണമായി.

അടുത്തിടെ സൂര്യയോടൊപ്പം അഭിനയിച്ച ‘കറുപ്പ്’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷം നിരവധി പുതിയ പ്രോജക്റ്റുകളാണ് തൃഷയെ തേടിയെത്തുന്നത്. സിനിമയിലെ തിരക്കുകളും രാഷ്ട്രീയ ചടങ്ങുകളിലെ സാന്നിധ്യവുമായി തൃഷ തന്റെ വിജയയാത്ര തുടരുകയാണ്.