“മരിച്ചവരുടെ ആത്മാക്കളുമായി സംസാരിച്ചിട്ടുണ്ട്”; ലെന

','

' ); } ?>

മരിച്ചവരുടെ ആത്മാക്കളുമായി സംസാരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടിയും എഴുത്തുകാരിയുമായ ലെന. സുജിത് ഭക്തന്റെ പോഡ്‌കാസ്റ്റിൽ അതിഥിയായി എത്തിയപ്പോഴാണ് താരം തന്റെ ജീവിതത്തിലുണ്ടായ ഈ അസാധാരണ അനുഭവം പങ്കുവെച്ചത്. പരസ്യമായ ഇത്തരം പ്രതികരണങ്ങൾ പൊതുവേ കുറവായതുകൊണ്ടുതന്നെ താരത്തിന്റെ വാക്കുകൾ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

നാല് വർഷം മുൻപ് അന്തരിച്ച തന്റെ ഒരു സുഹൃത്തിന്റെ മരണവുമായി ബന്ധപ്പെട്ട അനുഭവമാണ് ലെന പങ്കുവെച്ചത്. മരണപ്പെട്ട സുഹൃത്തിന്റെ ഭാര്യ ബംഗളൂരുവിലുള്ള ഒരു വ്യക്തിയുടെ സഹായത്തോടെ ആത്മാവുമായി സംസാരിച്ചിരുന്നുവെന്ന് ലെന വ്യക്തമാക്കുന്നു. ഈ വിവരമറിഞ്ഞ സാഹചര്യത്തിൽ മരിച്ച സുഹൃത്തിനോട് സംസാരിക്കാൻ തനിക്കും അവസരം ലഭിച്ചിരുന്നു. എന്നാൽ ആ സമയത്തുണ്ടായ ഭയം കാരണം താൻ അതിന് തയ്യാറായില്ലെന്നാണ് ലെന വെളിപ്പെടുത്തിയത്.

മരിച്ച ആത്മാക്കളുമായി സംസാരിക്കുന്ന ആളുകളുണ്ടോ എന്നും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നുമുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് ലെന ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ആത്മാക്കളുമായി സംവദിക്കുന്ന പ്രതിഭാസത്തെക്കുറിച്ചുള്ള അവതാരകന്റെ തുടർന്നുള്ള ചോദ്യങ്ങൾക്കും താരം മറുപടി നൽകുന്നുണ്ട്. ഒരു മുഖ്യധാരാ മാധ്യമത്തിൽ സാധാരണയായി കടന്നുവരാത്ത ഇത്തരം സങ്കീർണ്ണമായ വിഷയങ്ങളിൽ താരം നിലപാട് വ്യക്തമാക്കിയത് വലിയ രീതിയിലാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.

”പലപ്പോഴും നമുക്ക് അറിയാത്ത അറിവുകള്‍ അവര്‍ പങ്കുവെക്കുന്നുണ്ട്. അവര്‍ക്ക് മാത്രം അറിയുന്ന കാര്യങ്ങള്‍ നമ്മളിലേക്ക് പങ്കുവെക്കുന്നു. ഇന്ന സ്ഥലത്താണ് താക്കോല്‍ വച്ചിരിക്കുന്നത് എന്നൊക്കെ പറയുന്നു. നിധി സൂക്ഷിച്ചു വച്ച സ്ഥലവും താക്കോല്‍ എവിടെയെന്നുമുള്ള, മരിച്ച വ്യക്തിയ്ക്ക് മാത്രം അറിയുന്ന വിവരങ്ങള്‍, ഇതുപോലെ വീട്ടുകാര്‍ക്ക് പറഞ്ഞു കൊടുത്ത പല കഥകളുണ്ട്.” ലെന പറയുന്നു.

”ഇതൊക്കെ അവിടെ ഇരിക്കട്ടെ. ഇതിനെ ഞാന്‍ മനസിലാക്കുന്നത് ഡൈസെക്ടിലൂടെയാണ്. അങ്ങനെയാണ് പുസ്തകത്തില്‍ എഴുതുന്നത്. എന്റെ ശരീരം, എന്റെ മനസ് എന്ന് പറയാറുണ്ട്. ആരാണ് എന്റെ മനസ്? എന്റെ മനസ് എന്നൊക്കെ പറയുന്നത്. ആരാണ് ഈ ഞാന്‍? ശ്വാസം കിട്ടിയില്ലെങ്കില്‍ പോയി. മരണം സംഭവിക്കുന്നത് ശരീരത്തിനാണ്. മരിച്ചാലും അയാളുടെ ജി-മെയില്‍ അക്കൗണ്ടും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ക്ലൗഡ് സ്‌റ്റോറേജുമൊക്കെ അവിടെ തന്നെ കാണില്ലേ. അതുപോലെ ബോഡി എന്ന ഹാര്‍ഡ് വെയര്‍ ആണ് മാറിയത്. സോഫ്റ്റ് വെയര്‍ അവിടെ തന്നെയുണ്ട്. അതാണ് മുന്‍ജന്മ ഓര്‍മകളുടെ കഥയും.” ലെന കൂട്ടിച്ചേർത്തു.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. താരത്തെ എതിര്‍ത്തും അനുകൂലിച്ചും ട്രോളിയും ആളുകളെത്തുന്നുണ്ട്. ‘കഞ്ചാവോ അല്ലെങ്കില്‍ എന്തേലും സിന്തറ്റിക് ഡ്രഗ് അടിച്ചാല്‍ ആത്മാവ് അല്ല അതിന്റെ അമ്മയോട് വരെ സംസാരിക്കും. ഇറങ്ങിയേക്കുവാന് ഓരോ ടീംസ്, എല്ലാവര്‍ക്കും ഒടുവില്‍ വട്ടാകും എന്നത് പ്രപഞ്ച സത്യമാണ്, ചേച്ചി പറയുന്ന എല്ലാ കാര്യങ്ങളും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും സാധിക്കുന്നുണ്ട് പക്ഷേ ഈ പറഞ്ഞതിനോട് യോജിക്കാന്‍ പറ്റുന്നില്ല’ എന്നിങ്ങനെയാണ് കമന്റുകള്‍.