“സിനിമയിലൂടെ മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തി”; “ഓഫീസർ ഓൺ ഡ്യൂട്ടി” നിർമാതാക്കൾക്കെതിരെ കേസ്

','

' ); } ?>

കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി സിനിമാ നിർമാതാക്കൾക്കെതിരെ കേസ്. സിനിമയിലൂടെ മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തിയെന്നാരോപിച്ച് കണ്ണൂര്‍ സ്വദേശി നൽകിയ പരാതിയിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്.

സിനിമ ഇറങ്ങിയതിന് ശേഷം തനിക്ക് ഭീഷണി കാളുകൾ വരുന്നു. തൻ്റെ ജീവിതത്തെയും തൊഴിലിനെയുമടക്കം ബാധിക്കുന്ന രീതിയിലാണ് സിനിമയിൽ തൻ്റെ നമ്പർ പരസ്യപ്പെടുത്തിയത്. തൻ്റെ അനുമതിയോടെയല്ല മൊബൈൽ നമ്പർ ഉപയോഗിച്ചത് എന്നിങ്ങനെയാണ് പരാതിക്കാരൻ ആരോപിക്കുന്നത്.

ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്, പ്രമുഖ സോഷ്യൽ മീഡിയ കമ്പനിയായ മെറ്റ, വാട്സ്ആപ്പ് എന്നിവരെയും ഈ കേസിൽ പ്രതിപട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.