ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു

','

' ); } ?>

ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു. 89 വയസ്സായിരുന്നു. ഞായറാഴ്‌ച വൈകീട്ട് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.സംസ്കാരച്ചടങ്ങുകൾ മുംബൈയിലെ വിലേ പാർലെയിലുള്ള പവൻഹംസ് ശ്‌മശാനത്തിൽ തിങ്കളാഴ്‌ച നടക്കും.

1960-70 കാലത്തായിരുന്നു സുമൻ്റെ ശബ്‌ദം ശ്രദ്ധേയമാകുന്നത്. ‘ആജ് കൽ തേരേ മേരേ പ്യാർ കെ ചർച്ചേ’, ‘തുംനെ പുകാര’ തുടങ്ങിയ ഗാനങ്ങളിലൂടെ കൂടുതൽ ശ്രദ്ധേയമായി. ലതാ മങ്കേഷ്കറിനൊപ്പം തനതായ സ്ഥാനം ഗാനലോകത്ത് നേടിയെടുക്കാൻ സുമനുകഴിഞ്ഞിരുന്നു. കൂടാതെ സംഗീതലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2023-ൽ രാജ്യം പദ്‌മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു. ഹിന്ദി, മറാഠി, അസമീസ്, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളിലും അവർ പാടി.