‘ചേട്ടാ ആ ഫോണ്‍ ഒന്ന് താഴേക്ക് പിടിക്കാവോ?’; മോശം ആംഗിളില്‍ വിഡിയോ ഷൂട്ടിങ്, പ്രതികരിച്ച് എസ്തർ

','

' ); } ?>

വൈറലായി മോശം രീതിയില്‍ തന്റെ വിഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച പാപ്പരാസികളോട് പ്രതികരിച്ച് നടി എസ്തർ അനിൽ. ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരികെ പോവുകയായിരുന്നു എസ്തര്‍. താരം കാറിലേക്ക് കയറുന്നതിനിടെ പാപ്പരാസികള്‍ കാമറകളും ഫോണുകളുമായി ചുറ്റും കൂടി. ഇതിനിടെ ഒരാള്‍ മുകളില്‍ നിന്നും താഴേക്ക് ഷൂട്ട് ചെയ്യുന്ന രീതിയില്‍ ഫോണ്‍ ഉയര്‍ത്തി പിടിച്ചു. ഇത് കണ്ടതും എസ്തര്‍ ഇടപെടുകയായിരുന്നു.

‘ചേട്ടാ ആ ഫോണ്‍ ഒന്ന് താഴേക്ക് പിടിക്കാവോ?’ എന്ന് എസ്തര്‍ ചോദിച്ചു. ഇതോടെ അയാള്‍ ഫോണ്‍ താഴ്ത്തിയെങ്കിലും കുറച്ചുകൂടെ താഴ്ത്താന്‍ എസ്തര്‍ ആവശ്യപ്പെട്ടു. അങ്ങനെ ഫോണ്‍ താഴ്ത്തിയ ശേഷം മാത്രമാണ് എസ്തര്‍ കാറിലേക്ക് കയറിയത്. ഈ വിഡിയോ വൈറലായതോടെ എസ്തറിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

‘വസ്ത്രധാരണം പൂര്‍ണമായും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും ചോയ്‌സുമാണ്, ഇവിടെ അവരുടെ വസ്ത്രമല്ല പ്രശ്‌നം, അവരുടെ വീഡിയോ എടുക്കുന്ന ഓണ്‍ലൈന്‍ മീഡിയകളുടെ ആംഗിള്‍ ആണ് പ്രശ്‌നം..അവരുടെ ജോലിയെ മാനിച്ചു കൊണ്ട് തന്നെ അവരോട് വളരെ മാന്യമായി താഴേക്ക് പിടിക്കാവോ എന്ന് ചോദിച്ച എസ്തര്‍ ആ സിറ്റുവേഷന്‍ വളരെ മെച്വര്‍ ആയി തന്നെ കൈകാര്യം ചെയ്തു’ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.