“ഞാൻ എന്ത് ചെയ്തിട്ടാണ്!, ഞങ്ങളെല്ലാവരും നല്ല കമ്പിനിയാണ്”; നസ്ലിൻ

','

' ); } ?>

യുവ താരങ്ങളായ സന്ദീപിനും, ഹാഷിറിനുമൊപ്പം താരതമ്യം ചെയ്തുള്ള വാർത്തകളിൽ പ്രതികരിച്ച് നടൻ നസ്ലിൻ. താൻ എന്ത് ചെയ്തിട്ടാണ് ഇങ്ങനൊക്കെ പറയുന്നതെന്ന് അറിയില്ലെന്നും, തങ്ങളെല്ലാവരും നല്ല കമ്പിനിയാണെന്നും നസ്ലിൻ പറഞ്ഞു. ദ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂവിലാണ് താരം ഇക്കാര്യം പറയുന്നത്.

‘സന്ദീപിന്റെ ഏതെങ്കിലും സിനിമ ഇറങ്ങുമ്പോള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ നസ്‌ലെനെ വഴി മാറി നിക്ക് തുടങ്ങിയ ക്യാപ്ഷനൊക്കെയാണ്. വാഴ2 വന്നപ്പോഴും ഇങ്ങനൊക്കെ തന്നെയാണ്, ഞാന്‍ എന്ത് ചെയ്തിട്ടാണ് ഇങ്ങനൊക്കെ പറയുന്നതെന്ന് എനിക്കറിയില്ല. പക്ഷെ ഞങ്ങളെല്ലാവരും തമ്മില്‍ നല്ല കമ്പിനിയാണെന്ന് ഇവര്‍ക്ക് അറിയില്ലലോ. ഞങ്ങളെല്ലാവവരും ഒരുമിച്ചൊരു സിനിമ വരാനും സാധ്യതയുണ്ട്.’നസ്ലിൻ പറഞ്ഞു.

മലയാള സിനിമയില്‍ വളര്‍ന്നു വരുന്ന സൂപ്പര്‍ താരങ്ങളാണ് നസ്ലനെ സന്ദീപുമൊക്കെ. വാഴ2 ഇറങ്ങിയതിനു ശേഷം ഹാഷിറിനെയും മലയാള സിനിമയിലെ വളര്‍ന്നു വരുന്ന ജനപ്രിയ താരമെന്നാണ് വിശേഷിപ്പിക്കുന്നത്. പലപ്പോഴും ഈ യുവതാരങ്ങളെ താരതമ്മ്യം ചെയ്യുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്.

അതേ സമയം നസ്ലിനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസാണ്നടന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. പുതിയ സ്‌റ്റൈലിലാണ് നസ്ലെന്‍ ചിത്രത്തിലെത്തുന്നത്. ജൂണ്‍ അഞ്ചിനാണ് സിനിമ തിയേറ്ററില്‍ എത്തുന്നത്.നസ്ലെന്‍ അവതരിപ്പിക്കുന്ന വിനീത് മാധവന്‍ എന്ന കഥാപാത്രവും സംവിധായകന്‍ ആകാനുള്ള അയാളുടെ യാത്രയുമാണ് സിനിമ പറയുന്നത്.

സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണ്. രാമു സുനില്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജേക്ക്സ് ബിജോയ് ആണ്. അഭിനവ് സുന്ദര്‍ നായക്കും അരോള്‍ നിതിനും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.