
ദൃശ്യം 3′ സിനിമ കണ്ട് വികാരഭരിതനായ മോഹൻലാലിനരികിലിരുന്ന് വിതുമ്പുന്ന വീഡിയോ വൈറലായതിനു പിന്നാലെ നേരിട്ട പരിഹാസത്തിന് മറുപടി നൽകി നടി എസ്തർ അനിൽ.
“എന്റെ മോളെ, അയാൾ ഇതിലും വലുത് ചെയ്തതും കണ്ടതും ആണ്; അപ്പോഴാ നിന്റെ മോങ്ങൽ…” എന്നായിരുന്നു അധിക്ഷേപ സ്വരത്തിലുള്ള ആ കമന്റ്. എന്നാൽ ഈ സൈബർ അക്രമത്തിന് മുന്നിൽ മൗനം പാലിക്കാൻ താരം തയ്യാറായില്ല. കമന്റ് ചെയ്ത വ്യക്തിക്ക് കൃത്യമായ മറുപടിയുമായി എസ്തർ നേരിട്ടെത്തി. “മോളേ, എന്താണ് നിൻ്റെ പ്രോബ്ലം?” എന്നായിരുന്നു താരത്തിന്റെ വായടപ്പിക്കുന്ന ചോദ്യം. എസ്തറിന്റെ ഈ ബോൾഡ് പ്രതികരണം നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.
മോഹൻലാലിനൊപ്പം ഇത്രയും കാലം അഭിനയിച്ച്, അദ്ദേഹത്തെ ഒരു പിതാവിനെപ്പോലെ കാണുന്ന കുട്ടിയാണ് അരികിലിരിക്കുന്നത് എന്ന ബോധം പോലും ഇല്ലാതെയാണ് ചിലർ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് ആരാധകർ കുറിച്ചു. ഇത് വെറും അസൂയ മാത്രമാണെന്നും, ഒരു പെൺകുട്ടി വളർന്നു വലുതായി സ്വന്തം നിലപാടുകൾ വ്യക്തമാക്കുമ്പോൾ അതിനെ തകർക്കാൻ നോക്കുന്ന സൈബർ അക്രമികൾക്ക് എസ്തർ നൽകിയത് അർഹിച്ച മറുപടിയാണെന്നുമാണ് സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. താരത്തിന് പിന്തുണയുമായി നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.