മുഖ്യമന്ത്രിക്ക് സ്വീകരണം; ശ്രീകുമാരൻതമ്പിയും മോഹൻലാലും എത്തും

','

' ); } ?>

മുഖ്യമന്ത്രി വി.ഡി. സതീശന് പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സ്വീകരണം നൽകും. വൈകീട്ട് സമൂഹം ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സ്വീകരണ സമ്മേളനം പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ വെച്ച് നടൻ മോഹൻലാൽ പറവൂർ പൗരാവലിയുടെ ആദരം മുഖ്യമന്ത്രിക്ക് സമർപ്പിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചടങ്ങിൽ മുഖ്യമന്ത്രിയെ നേരിട്ട് ആദരിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പേരുവിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് നഗരസഭാ ചെയർപേഴ്‌സൺ രമേഷ് ഡി. കുറുപ്പ് അറിയിച്ചു.