ഹൃദയാഘാതം; കന്നഡ സിനിമാ-സീരിയൽ പ്രവർത്തകൻ ടി.ജി. നന്ദിഷ് അന്തരിച്ചു

','

' ); } ?>

കന്നഡ സിനിമാ-സീരിയൽ പ്രവർത്തകൻ ടി.ജി. നന്ദിഷ് അന്തരിച്ചു. 36 വയസ്സായിരുന്നു. ഹൃദയാഘാതംമൂലം ബുധനാഴ്‌ച ശിവമോഗയിലെ തീർഥഹള്ളിയി വെച്ചായിരുന്നു മരണം. തീർഥഹള്ളിയിലെ മാലൂർ സ്വദേശിയാണ് നന്ദിഷ്.

ഒട്ടേറെ കന്നഡ സിനിമകൾക്കുവേണ്ടിയും ടെലിവിഷൻ സീരിയലുകൾക്കുവേണ്ടിയും കഥയെഴുതിയിട്ടുണ്ട്. കൂടാതെ കഥാകൃത്തും സംഭാഷണരചയിതാവും ഗാനരചയിതാവും അസോസിയേറ്റ് സംവിധായകനുമാണ്.

ജനപ്രിയ കന്നഡ സീരിയലായ ‘പാറു’ വിൻ്റെ കഥാകൃത്താണ്. ‘ധൈര്യം’ എന്ന സിനിമയുടെ സംഭാഷണം രചിച്ചു. ഭാര്യയും രണ്ടുമക്കളുമുണ്ട്.