“സ്നേഹം വിളിച്ചറിയിക്കപ്പെടേണ്ടതാണ്”; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പുതിയ പോസ്റ്റുമായി തൃഷ

','

' ); } ?>

നടനും മുഖ്യമന്ത്രിയുമായ വിജയ്‌യും, തൃഷയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിവാദങ്ങൾ രൂക്ഷമായിരിക്കെ ചർച്ചയായി തൃഷയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ അതേ വേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് കുറിച്ച അടികുറിപ്പാണ് വൈറലായിരിക്കുന്നത്. ‘ദ് ലവ് ഈസ് ഓൾവെയ്‌സ് ലൗഡർ’ (സ്നേഹം വിളിച്ചറിയിക്കപ്പെടേണ്ടതാണ്) എന്നാണ് അടിക്കുറിപ്പായി നടി കുറിച്ചത്. നീല പട്ടുസാരിയായിരുന്നു താരത്തിന്റെ വേഷം.

കുറിപ്പിനൊപ്പം തൻ്റെ സാരിയുട ‌സ്റ്റൈലിസ്‌റ്റുകൾക്കും മേക്കപ്പ് ആർടിസ്റ്റുകൾക്കും നന്ദി പറഞ്ഞിട്ടുണ്ട്. നടി ലിസി അടക്കം നിരവധിപ്പേരാണ് തൃഷയുടെ ലുക്കിനെ പ്രശംസിച്ച് എത്തുന്നത്. എന്നാൽ കമന്റുകളിൽ വിജയ്‌യുടെ പേരുമായി ബന്ധപ്പെടുള്ള കമൻ്റുകളും വരുന്നുണ്ട്.

വിജയ്‌യുടെ ഭാര്യയും മക്കളും എത്താത്ത ചടങ്ങിൽ തൃഷയുടെ സാന്നിധ്യം ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ചെന്നൈയിലെ വസതിയിൽ നിന്നാണ് തൃഷ സത്യപ്രതിജ്‌ഞാവേദിയിലേക്ക് പുറപ്പെട്ടത്. വീട്ടിൽ നിന്ന് ഇറങ്ങുംമുമ്പ് അവർ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഈ നിമിഷത്തെ ഏറെ ആകാംക്ഷയോടെയാണ് താൻ കാത്തിരിക്കുന്നതെന്നാണ് താരം പറഞ്ഞത്. അതീവസുന്ദരിയായാണ് തൃഷ സത്യപ്രതിജ്‌ഞാവേദിയിലെത്തിയത്.

നേരത്തേ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അന്ന് തൃഷ തിരുപ്പതി ക്ഷേത്രം സന്ദർശിച്ചത് വലിയ ചർച്ചയായിരുന്നു. തൻ്റെ 43-ാം ജന്മദിനത്തോടനുബന്ധിച്ചാണ് താരം തിരുപ്പതി ദർശനം നടത്തിയത്. അതേസമയം വിജയ്‌യുടേയും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റേയും വിജയത്തിനായി പ്രാർഥിക്കാനാണ് തൃഷ ക്ഷേത്രത്തിൽ പോയതെന്നാണ് അന്ന് പ്രചരിച്ച അഭ്യൂഹം. ഏപ്രിൽ 23-ന് വോട്ട് രേഖപ്പെടുത്തിയ ശേഷം തൃഷ പങ്കുവെച്ച പോസ്‌റ്റും വിജയ്ക്കുള്ള പിന്തുണയായിരുന്നുവെന്ന് ആരാധകർ പറയുന്നു. ഗില്ലി എന്ന ചിത്രത്തിലെ ഗാനത്തിലുള്ള വിസിൽ ശബ്ദ‌മാണ് പോസ്‌റ്റിൻ്റെ പശ്ചാത്തലത്തിൽ തൃഷ ഉപയോഗിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം വിജയയുടെ വീട്ടിലെത്തിയാണ് നടി സന്തോഷം പങ്കുവച്ചത്.

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് ചർച്ചകൾക്കിടയിൽ തൃഷ – വിജയ് ബന്ധവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിജയയുടെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജിയിൽ വിവാഹേതരബന്ധമെന്ന ആരോപണം തൃഷയെ ഉദ്ദേശിച്ചാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് താരത്തോട് അടുത്ത വൃത്തങ്ങൾ തള്ളിയിരുന്നു.