“ഹീറോയിക് എൻട്രികൾ” ഉപേക്ഷിച്ച്, സത്യസന്ധമായ കഥപറച്ചിലാണ് പേട്രിയറ്റ് നടത്തിയത്”; വിമർശകർക്ക് മറുപടി

','

' ); } ?>

ഹേഷ് നാരായണ ചിത്രം പേട്രിയറ്റിൻ്റെ മേൽ നടക്കുന്ന ഓൺലൈൻ ആക്രമണങ്ങൾക്കും മനഃപൂർവമുള്ള തരം താഴ്ത്തലുകൾക്കും മറുപടി നൽകി ചിത്രത്തിന്റെ അണിയറപ്രവർത്തകർ. പേട്രിയറ്റ് ഒരു ബോധപൂർവ്വമായ തിരഞ്ഞെടുപ്പാണെന്നും, “ഹീറോയിക് എൻട്രികൾ” ഉപേക്ഷിച്ച്, സത്യസന്ധമായ കഥപറച്ചിലിനാണ് തങ്ങൾ മുൻഗണന നൽകിയതെന്നും അവർ കുറിച്ചു. തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഇവരുടെ പ്രതികരണം.

“കല ഒരു രക്ഷപ്പെടാനുള്ള വഴിയാകരുത്; അത് ചിന്തയെ പ്രകോപിപ്പിക്കുന്നതാവണം. ചില വിമർശകർ കഠിനമായ യാഥാർത്ഥ്യത്തെ സാങ്കേതിക പിഴവായി തെറ്റിദ്ധരിക്കുമ്പോഴും, പേട്രിയറ്റ് ഒരു ബോധപൂർവ്വമായ തിരഞ്ഞെടുപ്പാണ്. ഭംഗിയേക്കാൾ യാഥാർത്ഥ്യത്തെ മുൻനിർത്താനുള്ള തീരുമാനം. “ഹീറോയിക് എൻട്രികൾ” ഉപേക്ഷിച്ച്, സത്യസന്ധമായ കഥപറച്ചിലിനാണ് ഞങ്ങൾ മുൻഗണന നൽകിയത്; നമ്മുടെ ലെജൻഡുകളുടെ സാന്നിധ്യം, കേൾക്കപ്പെടേണ്ട സത്യത്തെ കൂടുതൽ ശക്തമായി എത്തിക്കാൻ ഉപയോഗിച്ചു.

ഒരു സിനിമ പതിവ് മാതൃകകൾ പിന്തുടരാതിരിക്കുമ്പോൾ, നെഗറ്റീവ് പ്രചാരണങ്ങൾ ഉയരുന്നത് സാധാരണമാണ്. എന്നിരുന്നാലും, ഞങ്ങൾ ഈ തിരക്കഥയിൽ ഉറച്ചുനിൽക്കുന്നു. നമ്മുടെ താരങ്ങളെ വെറും ഐക്കണുകളായി അല്ല, കഥാപാത്രങ്ങളായി കാണാൻ പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു. സാഹസികമായ ശ്രമങ്ങൾ ചെയ്യുന്ന സിനിമയെ പിന്തുണയ്ക്കുക. “ബോക്സ് ഓഫീസ്” എന്ന ഒരു മാനദണ്ഡത്തിന് അതീതമായി ചിന്തിച്ച്, സിനിമയുടെ ആത്മാവിനായി നിങ്ങളുടെ പിന്തുണ രേഖപ്പെടുത്തൂ.” അണിയറപ്രവർത്തകർ കുറിച്ചു.

അതിനൊപ്പം തന്നെ ചിത്രത്തിലെ വളരെ പ്രസക്തമായ ഒരു രംഗവും അവർ പുറത്തു വിട്ടിട്ടുണ്ട്. വിമതൻ്റെ ശബ്‌ദം എന്ന നിലയിൽ, ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രമായ ഡാനിയൽ ജെയിംസ് മൊബൈൽ ഫോൺ എങ്ങനെ നമ്മുടെ ഒപ്പമുള്ള, നമ്മുടെ സ്വകാര്യതയെ നമ്മൾ പോലും അറിയാതെ ഹനിക്കുന്ന ഒരു വില്ലനാവുന്നു എന്ന് വിശദീകരിക്കുന്ന രംഗമാണ് റിലീസ് ചെയ്തിരിക്കുന്നത്.

മമ്മൂട്ടി, മോഹൻലാൽ എന്നീ മലയാളത്തിൻ്റെ മഹാനടന്മാരുടെ ഗംഭീര പ്രകടനങ്ങളോടൊപ്പം, വളരെ കാലിക പ്രസക്തമായ രീതിയിൽ അവതരിപ്പിച്ച ചിത്രത്തിൻ്റെ കഥയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്ന് മികച്ച സിനിമകളെ സ്നേഹക്കുന്ന പ്രേക്ഷകരും നിരൂപകരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തങ്ങളുടെ താരസ്വരൂപങ്ങളെ മറന്ന് നടന്മാരെന്ന നിലയിൽ, ഇപ്പോൾ നിലനിൽക്കുന്ന പല പരമ്പരാഗത രീതികളും പൊളിച്ചെഴുതിക്കൊണ്ടുള്ള പ്രകടനം ഇവർ കാഴ്‌ചവെക്കുന്നതാണ് ഈ ചിത്രത്തിന്റെ ആകർഷണമായി മാറുന്നത്. ഒപ്പം, വമ്പൻ ഹോളിവുഡ് ചിത്രങ്ങളെ അനുസ്‌മരിപ്പിക്കുന്ന സാങ്കേതിക നിലവാരവും അതിനൊപ്പം നൽകുന്ന തീയേറ്റർ അനുഭവവുമാണ് ചിത്രത്തെ വേറിട്ട് നിർത്തുന്നത്.

കലാമൂല്യമുള്ള ഒരു സിനിമയായി നിലനിൽക്കുമ്പോഴും, ഒരു കൊമേർഷ്യൽ സിനിമ നൽകുന്ന ആവേശകരമായ അനുഭവവും പേട്രിയറ്റ് നൽകുന്നുണ്ട് എന്നതാണ് ഈ മഹേഷ് നാരായണൻ ചിത്രത്തെ ഗംഭീരമാക്കുന്നത്. വെറുമൊരു ആഘോഷ ചിത്രമായി മാത്രമല്ലാതെ, പ്രേക്ഷകർ അറിയേണ്ട

സത്യത്തെ ഏറ്റവും മനോഹരമായ രീതിയിൽ അവർക്ക് മുന്നിലെത്തിച്ച മാധ്യമം എന്ന നിലയിലും പേട്രിയറ്റ് വേറിട്ട് നിൽക്കുന്നു. അതിന് വേണ്ടി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നടത്തിയ ആത്മാർത്ഥമായ ശ്രമവും പേട്രിയറ്റിലെ ഓരോ ഫ്രെയിമിലും കാണാൻ സാധിക്കും.