
മലയാള സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ തീയേറ്ററുകളിലേക്ക്. റിലീസിന് മുന്നോടിയായുള്ള സെൻസറിങ്ങ് നടപടികൾ പൂർത്തിയായ വിവരം അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടു. യു/എ (U/A 13+) സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജോർജുകുട്ടിയും കുടുംബവും വീണ്ടും വെള്ളിത്തിരയിലെത്തുമ്പോൾ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കപ്പെടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ആദ്യ രണ്ട് ഭാഗങ്ങളുടെയും വമ്പൻ വിജയത്തിന് ശേഷം എത്തുന്ന മൂന്നാം ഭാഗം മെയ് 21-നാണ് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. മോഹൻലാലിന്റെ ജന്മദിനത്തിൽ തന്നെ ചിത്രം റിലീസ് ചെയ്യുന്നു എന്നത് ആരാധകർക്ക് ഇരട്ടി മധുരമാണ്. നേരത്തെ ഏപ്രിൽ രണ്ടിന് നിശ്ചയിച്ചിരുന്ന റിലീസ്, പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് മെയ് മാസത്തിലേക്ക് മാറ്റുകയായിരുന്നു. മലയാളത്തിന് പുറമേ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, ഇർഷാദ്, ഗണേഷ് കുമാർ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അതേസമയം, മഹേഷ് നാരായണൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘പേട്രിയറ്റി’ന്റെ വിജയത്തിളക്കത്തിലാണ് മോഹൻലാൽ ഇപ്പോൾ. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ‘പേട്രിയറ്റ്’ കാഴ്ചവെക്കുന്നത്. മലയാളത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ജീത്തു
ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ദൃശ്യം 3. ആദ്യ രണ്ട് ഭാഗത്തിന്റെയും വമ്പൻ വിജയത്തിന് ശേഷം മൂന്നാം ഭാഗവുമായെത്തുമ്പോൾ പല ബോക്സ്ഓഫീസ് റെക്കോർഡുകളും തകർക്കപ്പെടുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. മെയ് 21 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസറിങ്ങ് പൂർത്തിയായ വിവരം പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. യു/എ 13+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മോഹൻലാലിന്റെ പിറന്നാൾ ദിനം കൂടിയാണ് മെയ് 21.
മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്തര് അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.
അതേസമയം മമ്മൂട്ടി നായകനായി എത്തിയ പേട്രിയറ്റിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിത്തിയിട്ടുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം കളക്ഷനിലും വലിയ നേട്ടമാണുണ്ടാക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, രാജീവ് മേനോൻ, സെറിൻ ശിഹാബ്, ഗ്രേസ് ആന്റണി തുടങ്ങീ വമ്പൻ താരണനിരയാണ് അണിനിരക്കുന്നത്.