“ഫഹദിന്റേതായ പൂർണതയിലാണ് അദ്ദേഹം ആ കഥാപാത്രം ചെയ്തിരിക്കുന്നത്”; വിമർശനങ്ങളിൽ പ്രതികരിച്ച് മഹേഷ് നാരായണൻ

','

' ); } ?>

പേട്രിയറ്റിലെ ഫഹദിന്റെ പ്രകടനത്തിനെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകൻ മഹേഷ് നാരായണൻ. വളരെ സത്യസന്ധമായിട്ടാണ് ഫഹദ് പെർഫോം ചെയ്തിരിക്കുന്നതെന്നും, ആളുകൾക്ക് കുഴപ്പം തോന്നുന്നു എങ്കിൽ അത് തന്റെ കുഴപ്പമാകാമെന്നും അദ്ദേഹം പറഞ്ഞു.

“ഫഹദിന്റേതായ പൂർണതയിലാണ് അദ്ദേഹം ആ കഥാപാത്രം ചെയ്തിരിക്കുന്നത്. ആ കഥാപാത്രം ഒരു മോശം ബാല്യകാലം ഉള്ളയാളായിട്ടാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. ഫഹദ് ഒരു പ്രോപ്പർ വില്ലൻ അല്ല. അയാൾ വില്ലനായി മാറാൻ ഒരു കാരണമുണ്ട്. പെർഫോമൻസിന്റെ കാര്യത്തിൽ നമുക്കൊരു അളവുകോൽ വെക്കാൻ പറ്റില്ല. വളരെ സത്യസന്ധമായിട്ടാണ് ഫഹദ് പെർഫോം ചെയ്തിരിക്കുന്നത്. ആ പെർഫോമൻസിൽ ആളുകൾക്ക് കുഴപ്പം തോന്നുന്നു എങ്കിൽ അത് എന്റെ കുഴപ്പം ആകാം.” മഹേഷ് നാരായണൻ പറഞ്ഞു.

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ചിത്രം പേട്രിയറ്റ് സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും മികച്ച കളക്ഷനുമായി മുന്നേറുകയാണ്. മഹേഷ് നാരായണൻ ഒരുക്കിയ സിനിമയിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തിന് ചൊല്ലി നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

അതേ സമയം ആദ്യ മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 61.25 കോടി നേടിയാണെന്നാണ് അണിയറക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിൽ നിന്ന് സിനിമ ഇതുവരെ 18.65 കോടി നേടിയിട്ടുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് പേട്രിയറ്റ് നിർമിച്ചിരിക്കുന്നത്. വിവിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാൾ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്.

ആദ്യ ദിനം ആഗോള തലത്തിൽ ചിത്രം 29.37 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. കേരളത്തിൽ നിന്ന് പേട്രിയറ്റ് നേടിയത് 8.5 കോടി ആണെന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് 9.80 കോടിയാണ് സിനിമയുടെ കളക്ഷൻ. മോഹൻലാൽ വരുന്ന ഭാഗങ്ങളെല്ലാം തിയേറ്ററിൽ വൻ തരംഗമാണ് സൃഷ്ടിച്ചതെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ കാണാം.