“ചിത്രം കണ്ടുതീർക്കാൻ പ്രയാസപ്പെട്ടു, സിനിമ തിയേറ്ററിൽ എങ്ങനെ വിജയിച്ചു”; ഒടിടി സ്ട്രീമിങ്ങിനു പിന്നാലെ ആട് 3 ക്ക് വിമർശനം

','

' ); } ?>

ഒടിടി സ്ട്രീമിങ്ങിനു പിന്നാലെ വിമർശനങ്ങളേറ്റു വാങ്ങി ജയസൂര്യ ചിത്രം ആട് 3. തിയേറ്ററുകളിൽ ആവേശം തീർത്ത ചിത്രം പക്ഷേ ഒടിടിയിൽ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. സിനിമയിലെ തമാശകൾ വേണ്ടത്ര ഏൽക്കുന്നില്ലെന്നും ആട് സീരീസിലെ ഏറ്റവും മോശം ചിത്രമാണിതെന്നും ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിക്കുന്നുണ്ട്. ചിത്രം കണ്ടുതീർക്കാൻ പ്രയാസപ്പെട്ടെന്നും സിനിമ തിയേറ്ററിൽ എങ്ങനെ വിജയിച്ചു എന്ന് അത്ഭുതം തോന്നുന്നുവെന്നും എക്‌സിൽ (X) പലരും കുറിച്ചു.

എന്നാൽ ചിത്രത്തെ അനുകൂലിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്‌സ് ഭാഗങ്ങൾ മികച്ചതാണെന്നും ഫ്രാഞ്ചൈസിയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണെന്നും ഇവർ പറയുന്നു.

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ തിയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രം, ആഗോളതലത്തിൽ 100 കോടി രൂപയിലധികം കളക്ഷൻ നേടിയിരുന്നു. സീ 5 (Zee 5) പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

ജയസൂര്യയെ കൂടാതെ വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, സൈജു കുറുപ്പ് തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് നിർമ്മിച്ചത്. മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് എപിക് ഫാൻ്റസി ചിത്രങ്ങളിലൊന്നായി എത്തിയ ആട് 3-ന് ഒരു രണ്ടാം ഭാഗം കൂടി ഉണ്ടാകുമെന്നും അതോടെ ഈ ഫ്രാഞ്ചൈസി അവസാനിക്കുമെന്നും മിഥുൻ മാനുവൽ തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.