“സന്തോഷിന്റെ വിയോഗവാർത്ത കേട്ടതിന്റെ നടുക്കത്തിലും ഹൃദയവേദനയിലുമാണ്”; മമ്മൂട്ടി

','

' ); } ?>

നടൻ സന്തോഷ് കെ. നായരുടെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. സന്തോഷിന്റെ വിയോഗവാർത്ത കേട്ടതിന്റെ നടുക്കത്തിലും ഹൃദയവേദനയിലുമാണെന്ന് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു. തങ്ങൾ ഒന്നിച്ച് അഭിനയിച്ച നിമിഷങ്ങൾ സ്നേഹത്തോടെ ഓർക്കുന്നുവെന്നും, ഈ പ്രയാസകരമായ സമയത്ത് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മോഹൻലാലും സന്തോഷിനെ അനുസ്മരിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. കോളേജ് കാലം മുതൽ തുടങ്ങിയ ദീർഘകാലത്തെ സൗഹൃദത്തെക്കുറിച്ചാണ് അദ്ദേഹം ഓർമ്മിച്ചത്. തന്റെ ജൂനിയറായിരുന്ന സന്തോഷ് ഒരു സഹോദരനെപ്പോലെയായിരുന്നുവെന്നും വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഒരാളെയാണ് നഷ്ടമായതെന്നും മോഹൻലാൽ കുറിച്ചു. തലയെടുപ്പുള്ള വ്യക്തിത്വത്തിന് ഉടമയായ സന്തോഷിന്റെ വിയോഗം സിനിമാ മേഖലയ്ക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനാപകടത്തെ തുടർന്നായിരുന്നു സന്തോഷ് കെ. നായരുടെ മരണം. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹം സഹപ്രവർത്തകർക്കിടയിൽ ഏറെ പ്രിയപ്പെട്ടവനായിരുന്നു. താരങ്ങളുടെ കുറിപ്പുകൾ പുറത്തുവന്നതോടെ ആരാധകരും സിനിമാ പ്രേമികളും വലിയ തോതിലുള്ള അനുശോചനങ്ങൾ രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്.