“തമിഴ് രാഷ്ട്രീയത്തിലെ മാറ്റത്തേയും പുതിയ മുഖത്തേയും കാണാൻ കാത്തിരിക്കുന്നു”; വിജയ് ദേവരകൊണ്ട

','

' ); } ?>

തമിഴ്‌നാട് രാഷ്ട്രീയ തിരഞ്ഞെടുപ്പിൽ വിജയിച്ച നടൻ വിജയിയെ അഭിനന്ദിച്ച് നടൻ വിജയ് ദേവരകൊണ്ട. തമിഴ് രാഷ്ട്രീയത്തിലെ മാറ്റത്തേയും പുതിയ മുഖത്തേയും കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു. തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിജയ് ദേവരകൊണ്ട തന്റെ പ്രതികരണം അറിയിച്ചത്.

‘പുതിയ തുടക്കം വിജയ് ഗാരു, ജനങ്ങൾ ഒന്നടങ്കം വോട്ട് ചെയ്യാനും തങ്ങൾക്ക് വേണ്ടി നിലകൊള്ളാനും കാണിച്ച ഈ തീരുമാനത്തിന് തമിഴ്‌നാട്ടിലെ ജനങ്ങളോട് എനിക്കുള്ള ആദരവും അഭിനന്ദനങ്ങളും അറിയിക്കുന്നു. തമിഴ്‌നാട്ടിലെ എല്ലാ ജനങ്ങൾക്കും പുതിയ മുഖ്യമന്ത്രിക്കും ഐശ്വര്യവും കൂട്ടായ വളർച്ചയും ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു. തമിഴ് രാഷ്ട്രീയത്തിലെ പുതിയ മാറ്റം കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.’ വിജയ് ദേവരകൊണ്ട് കുറിച്ചു.

ദേവരകൊണ്ടയെ കൂടാതെ ഒട്ടേറെ സെലിബ്രിറ്റികളാണ് വിജയ് ആശംസ നേർന്നത്. കാജൽ അഗർവാൾ, , നാനി, വിക്രം, വരലക്ഷ്മി, ഹേമാമാലിനി, രജനികാന്ത് തുടങ്ങിയവരെല്ലാം ആശംസയുമായെത്തി. മലയാളി താരങ്ങളായ അജു വർഗീസ്, റോണി , മമ്മൂട്ടി തുടങ്ങിയ താരങ്ങളും ആശംസയറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് നിന്നാണ് വിജയ് സമാനതകളില്ലാത്ത വിജയം സ്വന്തമാക്കിയത്. എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം സിനിമ പൂർണമായും ഉപേക്ഷിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന വിജയ്, തന്റെ ആദ്യ പോരാട്ടത്തിൽ തന്നെ തമിഴ്നാടിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിക്കുറിക്കുകയാണ്.