“പിറന്നാളോ, വിജയ്‌യുടെ വിജയമോ?”; ചർച്ചയായി തൃഷയുടെ തിരുപ്പതി ദർശനം

','

' ); } ?>

ചർച്ചയായി നടി തൃഷ കൃഷ്ണന്റെ തിരുപ്പതി ക്ഷേത്ര ദർശനം. തൻ്റെ 43-ാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് തൃഷ ക്ഷേത്രദർശനത്തിനെത്തിയത്. എന്നാൽ ഇന്ന് തന്നെയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതും. തൃഷയുടെ ദർശന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായതിനു പിന്നാലെ ഈ യാത്ര വിജയ‌യുടെ രാഷ്ട്രീയ പാർട്ടിയുമായാണ് പലരും ബന്ധപ്പെടുത്തുന്നത്.

തമിഴക വെട്രി കഴകത്തിൻ്റെ വിജയത്തിനായി പ്രാർഥിക്കാനാണ് തൃഷ വെങ്കിടേശ്വര സ്വാമിയുടെ മുന്നിലെത്തിയതെന്ന് ചിലർ കുറിച്ചു. ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിന് ശേഷം തൃഷ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. വോട്ട് ചെയ്‌ത വിരലിനൊപ്പം വിജയ്‌യുടെ സിനിമയിലെ പാട്ടാണ് തൃഷ പശ്ചാത്തലത്തിൽ ഉപയോഗിച്ചത്. തമിഴക വെട്രി കഴകം തമിഴ്‌നാട്ടിൽ വലിയ വിജയം നേടുമെന്ന് എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു.

തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ വിജയ്‌യുടെ ഭാര്യ ഡിവോഴ്സ് പെറ്റീഷൻ നൽകിയത് മുതൽ വിജയയുമായി ബന്ധപ്പെട്ട് തൃഷയുടെ പേര് ഉയർന്നു വന്നിരുന്നു. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നായിരുന്നു ഭാര്യ സംഗീതയുടെ ആരോപണം. ഇത് തൃഷയാണെന്നായിരുന്നു സമൂഹമാധ്യമങ്ങളുടെ കണ്ടെത്തൽ. പ്രമുഖ നടിയുടെ വിവാഹത്തിന് ഇരുവരും തനിച്ച് യാത്ര ചെയ്തതടക്കം ചൂണ്ടി കാണിച്ചായിരുന്നു പ്രസ്താവനകൾ. വിവാദങ്ങൾ മുറുകി നിൽക്കുമ്പോൾ തന്നെ വീണ്ടും തൃഷയുമൊന്നിച്ച് വിജയ് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്തതും വാർത്തയായിരുന്നു.