“കരിയർ നശിപ്പിക്കാനും നൂറിലധികം പേരുടെ അധ്വാനമായ സിനിമ പുറത്തിറങ്ങുന്നത് തടയാനും ചിലർ ശ്രമിച്ചു”; ഗൗതം മേനോൻ

','

' ); } ?>

വിക്രം നായകനായ ‘ധ്രുവനക്ഷത്രം’ റിലീസ് ചെയ്യാൻ അനുവദിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്ക് നന്ദി അറിയിച്ച് സംവിധായകൻ ഗൗതം വാസുദേവ മേനോൻ. തനിക്കുവേണ്ടി നിയമപ്പോരാട്ടം നടത്തിയ മുതിർന്ന അഭിഭാഷകൻ അബ്ദു‌ൽ ഹമീദിനും കേസിൽ വിധി പറഞ്ഞ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് സെന്തിൽ കുമാർ രാമമൂർത്തിക്കും അദ്ദേഹം നന്ദി പറഞ്ഞു.

നൂറിലധികം പേരുടെ അധ്വാനമായ ന്റെ സിനിമ പുറത്തിറങ്ങുന്നത് തടയാ ശ്രമിച്ചുവെന്നും, പക്ഷെ നീതിപീഠം തെന്റെ കൂടെ നിന്നുവെന്നും അദ്ദേഹം കുറിച്ചു. കൂടാതെ തന്റെ കരിയർ നശിപ്പിക്കാൻ ചിലർ ശ്രമിച്ചുവെന്നും അദ്ദേഹം കൂഒട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“എന്റെ കരിയർ നശിപ്പിക്കാനും നൂറിലധികം പേരുടെ അധ്വാനമായ എന്റെ സിനിമ പുറത്തിറങ്ങുന്നത് തടയാനും ചിലർ ശ്രമിച്ചു. മറ്റൊരു മനുഷ്യൻ, എന്റെ അഭിഭാഷകൻ, അബ്‌ദുൽ ഹമീദ് മുന്നിലൊരു വഴിയുണ്ടെന്ന് ആശ്വസിപ്പിക്കുകയും എന്നെ അതിലേക്ക് നയിക്കുകയും ചെയ്തു‌. മറ്റൊരു പ്രധാനപ്പെട്ടൊരാളായ ബഹുമാനപ്പെട്ട ജസ്റ്റിസ് സെന്തിൽ കുമാർ രാമമൂർത്തി എനിക്കായി വഴി തെളിയിക്കുകയും ഒടുവിൽ അതിന്റെയറ്റത്ത് വെളിച്ചം കാട്ടുകയും ചെയ്‌തു.” ഗൗതം കുറിച്ചു.

“വളരേ വിരളമായി മാത്രം സംഘടിതവും ചിട്ടവട്ടങ്ങളുമുള്ളതുമായ ഫണ്ടുകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയിൽ, റിലീസ് കാത്തിരിക്കുന്ന ഏതൊരു സിനിമയ്ക്കും ധ്രുവ നക്ഷത്രം റിലീസ് ചെയ്യാൻ നിർദേശിച്ചുള്ള സുപ്രധാന ഉത്തരവ് സഹായകമാവും. ഇനിയങ്ങോട്ട് ഉയർച്ച മാത്രം.” ഗൗതം കൂട്ടിച്ചേർത്തു.

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‌ത ‘ധ്രുവനക്ഷത്രം’ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നൂലാമാലകളിൽ കരുങ്ങി കുറേവർഷമായി റിലീസ് വൈകുകയായിരുന്നു. തങ്ങളുടെ കൈയിൽനിന്നു വാങ്ങിയ പണത്തിൻ്റെ കുടിശ്ശിക തീർക്കുന്നതുവരെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് 2023-ൽ കെ. പുണ്യമൂർത്തി, കെ. പ്രേംകുമാർ എന്നിവർ കോടതിയെ സമീപിക്കുകയായിരുന്നു.

2017-ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. കോവിഡ് മഹാമാരിയിൽ കുറച്ചുകാലം പ്രശ്‌നങ്ങൾ നേരിട്ടു. 2023-ൽ ചിത്രീകരണം പൂർത്തിയാകുമ്പോഴേക്കും ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയി. എന്നാൽ, പണമിടപാടു വിഷയത്തിൽ 2023-ൽ പുണ്യമൂർത്തിയും പ്രേംകുമാറും കോടതിയിലെത്തി. പലവട്ടം റിലീസ് തീയതി പ്രഖ്യാപിച്ചുവെങ്കിലും പുറത്തിറക്കാനായില്ല. ഐശ്വര്യ രാജേഷ്, വിനായകൻ, ഋതുവർമ, പാർഥിപൻ, സിമ്രാൻ, രാധിക ശരത്കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.