49ആമത് ഫിലിം ക്രിട്ടിക് അവാർഡ്; മോഹൻലാൽ മികച്ച നടൻ, കല്യാണിയും, അനശ്വരയും മികച്ച നടിമാർ

','

' ); } ?>

49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. നവാഗതനായ പ്രശസ്ത് അയ്യത്താൻ സംവിധാനം ചെയ്ത ‘എക്കോ’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ‘ലോക: ചാപ്റ്റർ വൺ ചന്ദ്ര’ എന്ന ചിത്രം സംവിധാനം ചെയ്ത ഡൊമിനിക്ക് അരുൺ ആണ് മികച്ച സംവിധായകൻ. ‘തുടരും’, ‘ഹൃദയപൂർവം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ മോഹൻലാൽ മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കി.

മികച്ച നടിക്കുള്ള പുരസ്കാരം കല്യാണി പ്രിയദർശനും (ചിത്രം: ലോക: ചാപ്റ്റർ വൺ ചന്ദ്ര) അനശ്വര രാജനും (ചിത്രം: രേഖാചിത്രം, മിസ്‌റ്റർ ആൻഡ് മിസിസ് ബാച്ചിലർ) പങ്കിട്ടു. കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ, അപേക്ഷകൾ ക്ഷണിച്ച് ജൂറി സിനിമകൾ കണ്ട് ജേതാക്കളെ നിശ്ചയിക്കുന്ന ഏക ചലച്ചിത്ര പുരസ്കാരമാണ് ഫിലിം ക്രിട്ടിക്‌സ് അവാർഡ്. ഇത്തവണ 60 ചിത്രങ്ങളാണ് മത്സരത്തിനായി അപേക്ഷിച്ചിരുന്നത്.

അസോസിയേഷൻ പ്രസിഡൻ്റും ജൂറി ചെയർമാനുമായ ഡോ. ജോർജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് വാർത്താസമ്മേളനത്തിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഡോ. ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, ഡോ. അരവിന്ദൻ വല്ലച്ചിറ, ഡോ. ജോസ് കെ. മാനുവൽ, എ. ചന്ദ്രശേഖർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ദിൻജിത് ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകളെ മാനിച്ച് നൽകുന്ന ചലച്ചിത്രരത്നം പുരസ്‌കാരം ഗായകനും സംഗീതസംവിധായകനുമായ എം.ജി. ശ്രീകുമാറിനു സമ്മാനിക്കും. തിരക്കഥാകൃത്തും സംവിധായകനുമായി മലയാളത്തിന്റെ യശസ്സ് ഇന്ത്യയൊട്ടാകെയെത്തിച്ച പ്രിയദർശന് ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് സമ്മാനിക്കും.

നടനും നിർമ്മാതാവുമായ ടി.ജി. രവി, നടനും വസ്ത്രാലങ്കാരകനുമായ ഇന്ദ്രൻസ്, ഗാനരചയിതാവും തിരക്കഥാകൃത്തും അഭിനേതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, നിർമ്മാതാവും നിർമ്മാണ കാര്യദർശിയുമായ കല്ലിയൂർ ശശി, നടി ഊർമിള ഉണ്ണി, ഗായിക ബി. അരുന്ധതി എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്ക്‌കാരം ലഭിക്കും.

മറ്റ് അവാർഡുകൾ ഇങ്ങനെ:

മികച്ച രണ്ടാമത്തെ ചിത്രം: രേഖാചിത്രം (സംവിധാനം: ജോഫിൻ ടി. ചാക്കോ, നിർമ്മാണം വേണു കുന്നപ്പള്ളി) മികച്ച രണ്ടാമത്തെ നടൻ: പ്രകാശ് വർമ്മ (തുടരും), ദിലീഷ് പോത്തൻ (റോന്ത്). മികച്ച രണ്ടാമത്തെ നടി: ഹണി റോസ് (റേച്ചൽ), ശുഭ വയനാട് (ശാന്തി ദ് റിഫ്ളക്ഷൻ ഓഫ് ട്രൂത്ത്) അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ഡോ. മനോജ് ഗോവിന്ദൻ (പെരിയോൻ), സംഗീത് പ്രതാപ് (ഹൃദയപൂർവം), സന്ദീപ് പ്രദീപ് (എക്കോ), ട്വിങ്കിൾ ജോബി (എ പ്രെഗ്നൻ്റ് വിഡോ), മീനാക്ഷി (പ്രൈവറ്റ്)

മികച്ച ബാലതാരം: ധാർമ്മിക് സുധാകരൻ (പച്ചത്തെയ്യം), ദേവനന്ദ ജിബിൻv(കല്യാണമരം) മികച്ച കഥ: ജി. ആർ. ഇന്ദുഗോപൻ (പൊന്മാൻ)

മികച്ച തിരക്കഥ: രാജേഷ് തില്ലങ്കരി (എ പ്രെഗ്നൻ്റ് വിഡോ). മികച്ച ഗാനരചയിതാവ്: മഹേഷ് ഗോപാൽ (മിസ്‌റ്റർ ആൻഡ് മിസിസ് ബാച്ചിലർ), മുരളി നീലാംബരി (വടു) മികച്ച സംഗീതസംവിധാനം: ജേക്‌സ് ബിജോയ് (നരിവേട്ട, ലോക: ചാപ്റ്റർ വൺ ചന്ദ്ര) മികച്ച പിന്നണി ഗായകൻ: നവനീത് ഉണ്ണികൃഷ്‌ണൻ (ഗാനം: വിടപറയാം ചിത്രം: ഹൃദയപൂർവം) മികച്ച പിന്നണി ഗായിക: സിത്താര കൃഷ്‌ണകുമാർ (ഗാനം: മിന്നൽവള ചിത്രം: നരിവേട്ട) ജെ. ആർ. ദിവ്യ നായർ (ഗാനം: മധുരമായൊരു കോകില നാദം, ചിത്രം നേരറിയും നേരത്ത്) മികച്ച ഛായാഗ്രാഹകൻ: മുഹമ്മദ് എ (തന്തപ്പേര്) മികച്ച ചിത്രസന്നിവേശകൻ: പ്രവീൺ പ്രഭാകർ (കളങ്കാവൽ)മികച്ച ശബ്ദമിശ്രണം: എം. ആർ. രാജാകൃഷ്‌ണൻ, (എംപുരാൻ) മികച്ച കലാസംവിധായകൻ: സുനിൽ ലാവണ്യ (ജഗള) മികച്ച മേക്കപ്പ്മാൻ: റോണക്‌സ് സേവ്യർ (ലോക: ചാപ്റ്റർ വൺ ചന്ദ്ര) മികച്ച വസ്ത്രാലങ്കാരം: മിനിമ ഷാജി (മൂന്നാം നൊമ്പരം)

മികച്ച ജനപ്രിയ ചിത്രം: സർവം മായ (സംവിധാനം: അഖിൽ സത്യൻ, നിർമ്മാണം: ഡോ അജയ്യകുമാർ, ആർ രാജീവ് മേനോൻ) മികച്ച ബാലചിത്രം: ദൈവത്താൻകുന്ന് (സംവിധാനം: ജോഷി മാത്യു, നിർമ്മാണം: ബേബി മാത്യു സോമതീരം), പച്ചത്തെയ്യം (സംവിധാനം: ഗോപി കുറ്റിക്കോൽ, നിർമ്മാണം ബേബി ബാലകൃഷ്ണൻ) മികച്ച ദേശീയോദ്ഗ്രഥനചിത്രം : ഖിഡ്‌കി ഗാവ് (സംവിധാനം: സഞ്ജു സുരേന്ദ്രൻ, നിർമ്മാണം: എം.എൻ.സുരേന്ദ്രൻ) മികച്ച സ്ത്രീപക്ഷ ചിത്രം: വിക്ടോറിയ (സംവിധാനം: ശിവരഞ്ജിനി ജെ, നിർമ്മാണം: കെ.എസ്.എഫ്.ഡി.സി)

മികച്ച സോദ്ദേശ്യ ചിത്രം: സമസ്‌താ ലോകഃ (സംവിധാനം: ഷെറി ഗോവിന്ദൻ, നിർമ്മാണം: ജഷീദ ഷാജി), മിണ്ടിയും പറഞ്ഞും (സംവിധാനം: അരുൺ ബോസ്, നിർമ്മാണം: സലീം അഹ്‌മ്മദ്), മൂൺവാക്ക് (സംവിധാനം: വിനോദ് എ. കെ, നിർമ്മാണം: ലിസ്‌റ്റിൻ സ്‌റ്റീഫൻ, ജസ്‌നി അഹമ്മദ്), ചിന്ന ചിന്ന ആശൈ (സംവിധാനം : വർഷ വാസുദേവ്, നിർമ്മാണം: അഭിജിത്ത് ബാബുജി), കരുതൽ (നിർമ്മാണം, സംവിധാനം: ജോമി ജോസ് കൈപ്പറേട്ട്).

മികച്ച പരിസ്‌ഥിതി ചിത്രം: കല്യാണമരം (സംവിധാനം: രാജേഷ് അമനകര, നിർമ്മാണം: സജി കെ, ഏലിയാസ്), ഭൂതലം (സംവിധാനം; ശ്രീകാന്ത് പാങ്ങാപ്പാട്ട്, നിർമ്മാണം: കവിത ശ്രീകാന്ത്) മികച്ച സാമൂഹികപ്രസക്‌തിയുള്ള ചിത്രം: അരിക് (സംവിധാനം വി. എസ്. സനോജ്, നിർമ്മാണം: കെ.എസ്.എഫ്.ഡി.സി), സ്വാലിഹ് (സംവിധാനം: സിദ്ധിഖ് പരവൂർ, നിർമ്മാണം: ഷാജു വാലപ്പൻ) മികച്ച ബിബ്ളിക്കൽ ചിത്രം: മൂന്നാം നൊമ്പരം (സംവിധാനം ജോഷി ഇല്ലത്ത്, നിർമ്മാണം: ജിജി കർമ്മലേത്ത് (മാത്യു ജോസഫ്)

മികച്ച നവാഗത പ്രതിഭകൾ നടി: റിയ ഷിബു (സർവം മായ), സംവിധാനം : ജിതിൻ കെ. ജോസ് (കളങ്കാവൽ), ശരൺ വേണുഗോപാൽ (നാരായണീൻ്റെ മൂന്നാണ്മക്കൾ), പ്രശാന്ത് വിജയ് (ഇത്തിരി നേരം), ഡോ. മനോജ് ഗോവിന്ദൻ (നോബഡി), ഷാജു വാലപ്പൻ (നിഴൽ വ്യാപാരികൾ) തിരക്കഥ: ശാന്തി (ലോകഃ ചാപ്റ്റർ വൺ ചന്ദ്ര മികച്ച അന്യഭാഷാ ചിത്രം: പരാശക്തി (സംവിധാനം: സുധ കൊങ്ങര പ്രസാദ്, നിർമ്മാണം: ആകാശ് ഭാസ്കരൻ)