“കണ്ണിനും മുഖത്തും സാരമായി പരിക്കേറ്റു, പല്ല് കൊഴിഞ്ഞു “; സ്‌പ്ലിറ്റ്‌സ് വില്ല താരത്തിന് ക്രൂര മർദ്ദനം

','

' ); } ?>

ക്രൂരമായ മർദ്ദനത്തിനിയായി ‘സ്‌പ്ലിറ്റ്‌സ് വില്ല’ സീസൺ 16-ലെ മുൻ മത്സരാർഥി പ്രീത് സിങ്. മർദനത്തിൽ താരത്തിൻ്റെ ഒരു പല്ല് കൊഴിയുകയും കണ്ണിനും മുഖത്തും സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മുംബൈയിലെ ഒരു ക്ലബ്ബിൽ വെച്ചായിരുന്നു താരം അക്രമത്തിനിരയായത്. പ്രീതി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച വീഡിയോയിലൂടെ ഈക്കാര്യം വെളിപ്പെടുത്തിയത്.

ക്ലബ്ബിലുണ്ടായിരുന്ന ഒരു യുവതിയും സുഹൃത്തും ചേർന്നാണ് പ്രീതിനെയും സുഹൃത്തിനെയും ആക്രമിച്ചത്. ക്ലബ്ബിൽ എങ്ങനെ പ്രവേശിച്ചു എന്ന് ചോദിച്ച് യുവതി തർക്കം തുടങ്ങുകയും, തുടർന്ന് കൂടെയുണ്ടായിരുന്ന പുരുഷൻ ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു എന്ന് പ്രീത് സിങ് വെളിപ്പെടുത്തി. ക്ലബ്ബിലുണ്ടായിരുന്ന മറ്റ് ആളുകൾ ഇടപെട്ടതോടെയാണ് മർദനം അവസാനിച്ചതെന്നും പ്രീത് പറഞ്ഞു.

പ്രശ്നമുണ്ടാക്കിയ യുവതി സോഷ്യൽ മീഡിയയിലെ ഒരു പ്രമുഖ ഇൻഫ്ലുവൻസർ ആണെന്ന് പിന്നീട് അറിഞ്ഞുവെങ്കിലും ഇവരുടെ പേര് വെളിപ്പെടുത്താൻ താരം തയ്യാറായിട്ടില്ല. സ്ത്രീകൾക്ക് സുരക്ഷിതമെന്ന് കേട്ടിട്ടുള്ള മുംബൈ നഗരത്തിൽ നിന്ന് തനിക്കുണ്ടായ അനുഭവം അത്യന്തം വേദനിപ്പിക്കുന്നതാണെന്ന് പ്രീത് വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ സ്‌പ്ലിറ്റ്‌സ് വില്ലയിലെ മറ്റ് സഹമത്സരാർഥികളായ സലക് ഗോഹിൽ, രുരു ഠാക്കൂർ, ഹിമാൻഷു അറോറ തുടങ്ങിയവർ പ്രീതിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സണ്ണി ലിയോണും കരൺ കുന്ദ്രയും അവതാരകരായ സ്‌പ്ലിറ്റ്‌സ് വില്ല 16-ലെ ശ്രദ്ധേയയായ മത്സരാർഥിയായിരുന്നു പ്രീത് സിങ്.

തന്റെ സുഹൃത്തിനൊപ്പം ക്ലബ്ബിൽ സമയം ചെലവഴിക്കുകയായിരുന്ന തന്റെ അടുത്തേക്ക് പെട്ടെന്ന് ഒരു യുവതി വരികയും ക്ലബ്ബിൽ എങ്ങനെ കയറി എന്ന് ചോദിച്ച് തർക്കിക്കാൻ തുടങ്ങുകയും ചെയ്‌തുവെന്ന് പ്രീത് സിങ് പറയുന്നു. ഈ വാക്കേറ്റം രൂക്ഷമാകുകയും യുവതിക്കൊപ്പമുണ്ടായിരുന്ന ഒരു പുരുഷൻ തന്നേയും സുഹൃത്തിനെയും ശാരീരികമായി ഉപദ്രവിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്‌തുവെന്നും പ്രീത് പറഞ്ഞു. ഇതിൽ പല്ല് പൊട്ടുകയും മുഖത്ത് നീർവീക്കം വരികയും ചെയ്തതായി അവർ വ്യക്തമാക്കി. ക്ലബ്ബിലുണ്ടായിരുന്ന മറ്റ് ആളുകൾ ഇടപെട്ടതിനെത്തുടർന്നാണ് ആക്രമണം അവസാനിച്ചതെന്നും പ്രീത് കൂട്ടിച്ചേർത്തു.