സംഗീത സംവിധായകൻ ജെയിംസ് വസന്തന്റെ കാർ തല്ലി തകർത്ത നിലയിൽ; മനഃപൂർവ്വം ചെയ്‌തതാണോ എന്ന് ജെയിംസ് വസന്ത്

','

' ); } ?>

പ്രമുഖ സംഗീത സംവിധായകൻ ജെയിംസ് വസന്തന്റെ കാർ ചെന്നൈയിൽ വെച്ച് സാമൂഹ്യവിരുദ്ധർ തകർത്തു. ചെന്നൈയിലെ കൊട്ടിവക്കം പ്രദേശത്തുവെച്ച് ഈ മാസം 26-നാണ് അനിഷ്ട സംഭവം ഉണ്ടായത്. ജെയിംസ് വസന്തൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സംഭവത്തിൽ ചെന്നൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊട്ടിവക്കത്തെ ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ആക്രമണം നടന്നത്. ഭക്ഷണം കഴിഞ്ഞ് അദ്ദേഹം തിരികെ എത്തിയപ്പോൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ജനൽ ചില്ലുകൾ തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തന്റെ വാഹനത്തിന് ഉണ്ടായ നാശനഷ്ടങ്ങൾ വീഡിയോയിലൂടെ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഇത് ആരെങ്കിലും മനഃപൂർവ്വം ചെയ്തതാണോ അതോ വെറുമൊരു വികൃതിയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തിവരികയാണ്. ജെയിംസ് വസന്തന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകർ ആശങ്ക അറിയിക്കുകയും കുറ്റവാളികൾക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

“ഇന്ന് ഉച്ചയ്ക്ക് ഒരു റസ്റ്ററന്റിൽ പോയപ്പോൾ… ഇത് ആരെങ്കിലും മനഃപൂർവ്വം ചെയ്‌തതാണോ അതോ വെറുമൊരു വികൃതിയാണോ എന്ന് എനിക്ക് ഉറപ്പില്ല,” അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.