ജനനായകൻ ചോർച്ച; ചിത്രത്തിന്റെ എഡിറ്ററെ സസ്‌പെൻഡ് ചെയ്തു

','

' ); } ?>

വിജയ് ചിത്രം ജനനായകൻ സമൂഹമാധ്യമങ്ങളിൽ ചോർന്നതിനു പിന്നാലെ സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ താത്ക്കാലികമായി സസ്പെൻഡ് ചെയ്തു. സൗത്ത് ഇന്ത്യൻ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷന്റേതാണ് നടപടി. പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

‘പ്രദീപ് ഇ രാഘവ്, ജനനായകൻ ഉൾപ്പെടെ താൻ ജോലി ചെയ്യുന്ന എല്ലാ ചിത്രങ്ങളിലും സൗത്ത് ഇന്ത്യൻ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷൻ അംഗങ്ങളല്ലാത്തവരെ സഹായികളായി നിയമിച്ചിരുന്നുവെന്നും ഇതുവഴി അസോസിയേഷന്റെ നിയമങ്ങൾ തുടർച്ചയായി ലംഘിച്ചുവെന്നും അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പ്രവൃത്തി അസോസിയേഷൻ്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണ്’, പത്രക്കുറിപ്പിൽ പറയുന്നു.

‘ജനനായകൻ നിയമവിരുദ്ധമായി ഇൻ്റർനെറ്റിൽ റിലീസ് ചെയ്‌തതിന് പ്രദീപ് ഇ രാഘവ് നേരിട്ട് ഉത്തരവാദിയല്ലെങ്കിലും, തൻ്റെ അശ്രദ്ധയാണ് ഇതിന് കാരണം എന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യം തുടർന്നാൽ, സിനിമാ വ്യവസായംതന്നെ ഇല്ലാതാകാൻ സാധ്യതയുണ്ട്. ഇത്തരം അഭികാമ്യമല്ലാത്ത സംഭവങ്ങൾ ഭാവിയിൽ സംഭവിക്കുന്നത് തടയേണ്ടത് അസോസിയേഷൻ്റെ കടമയാണ്,’ കുറിപ്പിൽ കൂട്ടിച്ചേർത്തിരിക്കുന്നു.

സസ്പെൻഷൻ കാലയളവിൽ, അസോസിയേഷൻ പ്രദീപ് ഇ രാഘവിന് യാതൊരു സഹായവും നൽകുകയില്ലെന്നും കൂടാതെ, സഹോദര സംഘടനകളോട് ഈ പ്രഖ്യാപനത്തെ പൂർണമായി പിന്തുണയ്ക്കണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

എഡിറ്റേഴ്സ് അസോസിയേഷൻ മുമ്പ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഏപ്രിൽ 17-ന് ഒരു അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നടന്നിരുന്നു. ഇതിൽ പ്രമുഖ ഫിലിം എഡിറ്റർമാരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഈ മാസം ആദ്യം ചെന്നൈയിൽ SIFEA പ്രസിഡൻ്റ് വി. ഗോപികൃഷ്ണനും ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (FEFSI) പ്രസിഡന്റ് ആർകെ സെൽവമണിയും നടത്തിയ വാർത്താ സമ്മേളനത്തിൽ, ജനനായകന്റെ ചോർച്ചയിൽ പ്രദീപിന് പങ്കില്ലെന്ന് പറഞ്ഞിരുന്നു.