“അന്ന് വേണു സാർ പറഞ്ഞത് ഞാൻ കേട്ടിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു”; മുരളി കുന്നുംപുറം

','

' ); } ?>

തനിക്കെതിരെ അഭിലാഷ് പിള്ളയും സംവിധായകൻ വിജേഷ് പാണത്തൂരും നൽകിയ പ്രസ്താവനയിൽ പ്രതികരിച്ച് നിർമ്മാതാവ് മുരളി കുന്നുംപുറം. നിര്‍മ്മാതാവായ വേണു കുന്നപ്പിള്ളി അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് മുരളി കുന്നുംപുറത്തിന്‍റെ പ്രസ്താവന.

“ഒരു ദിവസം മൂകാംബിക അമ്മയുടെ അടുത്തു നിന്ന് തൊഴുതിറങ്ങുമ്പോഴാണ് വേണു സാർ എന്നെ വിളിച്ചത്, സുമതി വളവ് സിനിമ എന്തായി എന്ന് ചോദിക്കുന്നത്. ഞാൻ പറഞ്ഞു, എല്ലാം ഓക്കേ ആണ്. സിനിമ അടുത്തമാസം ഷൂട്ടിംഗ് തുടങ്ങുകയാണ്. അന്ന് വേണു സാർ എന്നോട് അന്ന് കുറച്ച് കാര്യങ്ങൾ പറഞ്ഞു. അത് ഞാൻ കേട്ടിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു.” മുരളി കുന്നും പുറത്ത് കുറിച്ചു.

നിര്‍മ്മിച്ച സിനിമകള്‍ സമ്മാനിച്ച നഷ്ടം തനിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും അറിയിച്ചുകൊണ്ടുള്ള നിര്‍മ്മാതാവ് മുരളി കുന്നുംപുറത്തിന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറല്‍ ആയിരുന്നു. പിറ്റേന്ന് ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. നിര്‍മ്മിച്ച മൂന്ന് ചിത്രങ്ങളില്‍ നിന്ന് തനിക്ക് സംഭവിച്ച നഷ്ടങ്ങളെക്കുറിച്ചും സംഭവിച്ച വീഴ്ചകളെക്കുറിച്ചുമൊക്കെ മുരളി കുന്നുംപുറത്ത് വിശദീകരിച്ചിരുന്നു.

തങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി സുമതി വളവ് സിനിമയുടെ സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍, രചയിതാവ് അഭിലാഷ് പിള്ള. നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്‍റെ സംവിധായകരില്‍ ഒരാളായ വിജേഷ് പാണത്തൂര്‍ എന്നിവര്‍ ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. തങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പ്രതികരിച്ചും നിര്‍മ്മാതാവിനെ കുറ്റപ്പെടുത്തി ഉള്ളതുമായിരുന്നു ഇവരുടെ വാര്‍ത്താ സമ്മേളനം.