മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനം: സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലൻ അന്തരിച്ചു

','

' ); } ?>

മുണ്ടത്തിക്കോട്ട് നാടിനെ നടുക്കിയ വെടിക്കെട്ടുപുര സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലൻ അന്തരിച്ചു. ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗമായ ബിജീഷ്, മലയാള ചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ‘മാർഗം കളി’, ‘ഷീ ടാക്സി’ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന, വിസ്മയ മോഹൻലാൽ നായികയാകുന്ന ‘തുടക്കം’ എന്ന പുതിയ സിനിമയിലും ബിജീഷ് ആയിരുന്നു മേക്കപ്പ് ആർട്ടിസ്റ്റ്.

ബിജീഷിന്റെ അപ്രതീക്ഷിത വേർപാടിൽ സിനിമാ ലോകം ഒന്നടങ്കം അനുശോചിച്ചു. “ഹൃദയഭേദകം” എന്നാണ് സംവിധായകൻ ജൂഡ് ആന്തണി തന്റെ സഹപ്രവർത്തകന്റെ വിയോഗത്തിൽ പ്രതികരിച്ചത്. ബിജീഷിന്റെ വിയോഗം സംഘടനയ്ക്ക് വലിയ നഷ്ടമാണെന്ന് ഫെഫ്ക മേക്കപ്പ് യൂണിയൻ അനുസ്മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ബിജീഷ് മരണത്തിന് കീഴടങ്ങിയത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.