“പൊള്ളലേറ്റതിന്റെ പിറ്റേ ദിവസം തന്നെ ഞാന്‍ സെറ്റിലെത്തി, ഞാന്‍ കാരണം പ്രൊഡ്യൂസര്‍ക്ക് നഷ്ടം സംഭവിക്കരുത്”; ശില്പ ഷെട്ടി

','

' ); } ?>

ശരീരത്തില്‍ പൊള്ളലേറ്റിട്ട് പോലും ജോലിക്ക് പോയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി ശിൽപ്പ ഷെട്ടി. നിര്‍മാതാക്കള്‍ക്ക് നഷ്ടം വരരുതെന്ന് മാത്രമാണ് താന്‍ ചിന്തിക്കാറുള്ളുവെന്നും, തന്റെ അത്മാര്‍ത്ഥത കണ്ടാണ് പലരും തനിക്ക് സിനിമ തന്നതെന്നും ശിൽപ്പ പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ ഹാര്‍ഡ് വര്‍ക്കിങ് കൊണ്ടാണ് എനിക്ക് കൈ നിറയെ സിനിമകള്‍ ലഭിച്ചത്. അതുകൊണ്ട് തന്നെ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും എന്നെ സിനിമയിലേക്ക് വിളിക്കാനും കോണ്‍ഫിഡന്‍സ് ആണ്. എച്ച്എംഐ ലൈറ്റില്‍ നിന്നും പൊള്ളലേറ്റിട്ട് വരെ ഞാന്‍ പിറ്റേ ദിവസം ഷൂട്ടിന് പോയിട്ടുണ്ട്. ഞാന്‍ ഫ്രെയിമില്‍ നിന്നും പുറത്തേക്ക് പോകുന്ന ഷോട്ടായിരുന്നു. അവിടെയൊരു ബേബി ലൈറ്റ് ഉണ്ടായിരുന്നത് ഞാന്‍ കണ്ടില്ല. എന്റെ പുറം അതില്‍ തട്ടി. പൊള്ളി തുടങ്ങിയത് വരെ ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല.’ശില്‍പ പറഞ്ഞു.

‘പുറം പൊള്ളിയതിന്റെ പിറ്റേ ദിവസം തന്നെ ഞാന്‍ ഷൂട്ടിനായി സെറ്റിലെത്തി. പുറം പൊള്ളിയിരിക്കുന്നതു കൊണ്ട് അന്നു തന്നെ കോസ്റ്റിയൂം എനിക്ക് ധരിക്കാന്‍ സാധിക്കുമായിരുന്നില്ല. പകരം മുമ്പില്‍ മാത്രം ധരിച്ചു. ശേഷം അവരോട് പിന്‍വശത്ത് സ്റ്റിച്ച് ചെയ്ത് തരാന്‍ പറഞ്ഞു. സിപ്പ് ഇടാന്‍ പറ്റുമായിരുന്നില്ല. ഞാന്‍ കാരണം പ്രൊഡ്യൂസര്‍ക്ക് നഷ്ടം സംഭവിക്കരുതെന്ന് മാത്രമേ എന്റെ മനസില്‍ ഉണ്ടായിരുന്നുള്ളു.’ ശില്‍പ്പ കൂട്ടിച്ചേർത്തു.

ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ് എന്ന വെബ് സീരീസിലാണ് ശില്‍പ്പ ഷെട്ടി അവസാനമായി അഭിനയിച്ചത്. കന്നഡ ചിത്രം കെഡി ദ ഡെവിളിലും ശില്‍പ അഭിനയിച്ചിരുന്നു.ബിസിനസ് രംഗത്തും താരം സജീവമാണ്.