‘ജനനായകൻ’ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നു; ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതി നൽകി ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്

','

' ); } ?>

‘ജനനായകൻ’ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതി നൽകി ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് ടാഡ ജെ. അബ്‌ദുൾ റഹിം. നടനേയും സംവിധായകനേയും നിർമാതാവിനേയും എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യണമെന്നും, സമൂഹത്തിൽ സ്‌പർദ്ധയുണ്ടാക്കി തിരഞ്ഞെടുപ്പ് തടയാൻ ശ്രമിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.

‘ജോസഫ് വിജയ് നായകനായ ജനനായകൻ എന്ന ചിത്രത്തിന്റെ ഒരു ട്രെയ്‌ലർ കഴിഞ്ഞദിവസം മുതൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ, മുസ്ലിം വ്യക്തി ഗ്രാമത്തിലെ ആഘോഷത്തിനിടെ പൊതുസ്ഥലത്ത് ബോംബ് വെക്കുന്നതായി കാണിക്കുന്നുണ്ട്. തുപ്പാക്കി, ബീസ്റ്റ് പോലുള്ള ചിത്രങ്ങളിൽ ജോസഫ് വിജയ് മുസ്ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ട്. സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നൽകിയിട്ടില്ലെങ്കിലും, ജോസഫ് വിജയ്‌യും നിർമാതാവും സംവിധായകനും ചേർന്ന് സമൂഹത്തിൽ മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ച് കലാപമുണ്ടാക്കി തിരഞ്ഞെടുപ്പ് തടയാനാണ് ശ്രമിക്കുന്നത്. അതിനാൽ നടൻ ജോസഫ് വിജയ്, സംവിധായകൻ എച്ച്. വിനോദ്, കെ.വി.എൻ. പ്രൊഡക്ഷൻസ് ഉടമ എന്നിവരെ ഉടൻ അറസ്റ്റുചെയ്യണമെന്ന് അഭ്യർഥിക്കുന്നു’, പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലെ ഉള്ളടക്കം ഇങ്ങനെയാണ്.

‘ജനനായകൻ’ ചോർന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ വലിയ വിവാദം നടക്കുകയാണ്. ചിത്രത്തിൻ്റെ ഹൈ- ക്വാളിറ്റി പ്രിന്റാണ് പൈറസി വെബ്സൈറ്റുകൾ വഴി പ്രചരിക്കുന്നത്. ചോർച്ചയിൽ വിമർശനവുമായി സിനിമാ താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തി.

ജനുവരി ഒൻപതിന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ‘ജനനായകൻ’, സെൻസർ ബോർഡിൻ്റെ ക്ലിയറൻസ് ലഭിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി റിലീസ് വൈകുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്ത്‌ പൊളിറ്റിക്കൽ ത്രില്ലറിൽ പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.