
21-ാം വിവാഹ വാർഷികമാഘോഷിച്ച് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയ കുഞ്ചാക്കോ ബോബനും. ഒരു വിവാഹ സാഹചര്യത്തിൽ എന്ന് കുറിച്ചു കൊണ്ട് വിവാഹവാർഷികത്തിന്റെ സന്തോഷം രണ്ട് പേരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. പ്രിയയ്ക്കൊപ്പമുള്ള ഏതാനും നിമിഷങ്ങളാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്.
“ഒരു വിവാഹ സാഹചര്യത്തിൽ. 21 വർഷത്തെ ദാമ്പത്യത്തിന്റെ മിസ്റ്ററി, എന്നും നീ ആയിരിക്കുന്നതിന് നന്ദി… എന്റെ സ്വപ്നങ്ങളുടെ രാജ്ഞി, എന്റെ ഹൃദയത്തിന്റെ രാജ്ഞി, എന്റെ ജീവിതത്തിലെ രാജ്ഞി”- കുഞ്ചാക്കോ ബോബൻ കുറിച്ചു.
വിവാഹദിനത്തിലെ ചിത്രങ്ങൾക്കൊപ്പമാണ് പ്രിയ ചാക്കോച്ചന് ആശംസകൾ നേർന്നിരിക്കുന്നത്. ടൊവിനോ, രമേഷ് പിഷാരടി, മഞ്ജു വാര്യർ, വിനയ് ഫോർട്ട്, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങളാണ് ഇരുവർക്കും വിവാഹവാർഷികാശംസകൾ നേർന്നിരിക്കുന്നത്.
‘ജീവനും ജീവന്റെ ജീവനും’ എന്നാണ് രമേഷ് പിഷാരടി കുറിച്ചിരിക്കുന്നത്. അതേസമയം ഒരു ദുരൂഹ സാഹചര്യത്തിൽ ആണ് കുഞ്ചാക്കോ ബോബന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്