“വ്യാജ പ്രചാരണം, ഇത് നിയമപരമായി കുറ്റകരവും അങ്ങേയറ്റം ലജ്ജാകരവുമാണ്”; ആസിഫ് അലി

','

' ); } ?>

തന്റെ പേരിൽ പ്രചരിപ്പിച്ച വർഗ്ഗീയ പരാമർശമുള്ള വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ആസിഫ് അലി. തെറ്റായ അഭിപ്രായങ്ങൾ പ്രചരിപ്പിക്കാൻ, അത് മറ്റൊരാളുടെ പേരിൽ കെട്ടിവെയ്ക്കുന്നത് നിയമപരമായി കുറ്റകരവും അങ്ങേയറ്റം ലജ്ജാകരവുമാണെന്ന് ആസിഫലി പറഞ്ഞു. വർഗ്ഗീയ പരാമ‍ർശത്തോടെയുള്ള കുറിപ്പ് വ്യാജമാണെന്നും തെറ്റായ കാര്യങ്ങൾ തന്‍റെ പേരിൽ പ്രചരിപ്പിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ആസിഫ് അലിയുടെ പ്രതികരണം.

മട്ടാഞ്ചേരി കള്ളപ്പണ മാഫിയ പടങ്ങളിൽ അഭിനയിക്കുന്ന സുഡാപ്പിയെന്ന് ആക്ഷേപിച്ചുകൊണ്ടാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ആസിഫലി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലെ ദൃശ്യങ്ങളാണ് വ്യാജ പോസ്റ്ററിൽ ഉപയോഗിച്ചിട്ടുള്ളത്. അഭിപ്രായ സ്വാതന്ത്ര്യം നൽകുന്ന ഒരു സർക്കാർ വേണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കഴിവിനെ നോക്കിയാണ് വോട്ട് ചെയ്യേണ്ടതെന്നുമാണ് മാർച്ച് 20ന് ആസിഫലി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. പിഷാരടി വിളിച്ചാൽ പ്രചാരണത്തിനിറങ്ങുമെന്നും ആസിഫ് അലി പറഞ്ഞിരുന്നു.