വിദ്യാർത്ഥിയായിരിക്കെ ഒളിച്ചോടി വന്ന ഭാര്യയുടെ ആഗ്രഹം പൂർത്തീകരിച്ച് നോബി മാർക്കോസ്

','

' ); } ?>

വിദ്യാർത്ഥിയായിരിക്കെ ഒളിച്ചോടി വന്ന ഭാര്യയുടെ ആഗ്രഹം പൂർത്തീകരിച്ച് നടൻ നോബി മാർക്കോസ്. വിളിച്ചിറക്കി കൊണ്ട് വരുമ്പോൾ തന്റെ വീട്ടിൽ വൈദ്യുതി പോലും ഉണ്ടായിരുന്നില്ലെന്നും, ഒളിച്ചോടിയ ചമ്മൽ കാരണം അവള് പഠിക്കാൻ പോകാഞ്ഞത് തനിക്ക് വിഷമമുണ്ടാക്കിയിരുന്നെന്നും നോബി പറഞ്ഞു. കൂടാതെ പിന്നീട് അവൾക്ക് പഠിക്കണമെന്ന് പറഞ്ഞ സമയത്ത് തനിക്ക് വരുമാനമുണ്ടായിരുന്നെന്നും, ഇപ്പോൾ നിയമപഠനം പൂർത്തിയാക്കി വഞ്ചിയൂരിൽ പ്രാക്ടീസ് ചെയ്യുകയാണെന്നും നോബി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നോബി.

”എന്റേത് ഇന്റർകാസ്റ്റ് വിവാഹമായിരുന്നു. എന്റെ കൂടെ ഒളിച്ചോടിപ്പോരുമ്പോൾ ഭാര്യ എൽഎൽബി വിദ്യാർത്ഥിയായിരുന്നു. ആ സമയത്ത് എന്റെ വീട്ടിൽ വൈദ്യുതി പോലും ഉണ്ടായിരുന്നില്ല. എന്നാൽ ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള കുടുംബമായിരുന്നു അവളുടേത്. ഒളിച്ചോടി വന്നതിന്റെ ചമ്മൽ കൊണ്ടാണോ എന്ന് എനിക്കറിയില്ല. പിന്നീട് അവൾ പഠിക്കാൻ പോയില്ല. പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അവൾ എന്നോടൊപ്പം വന്നത്. അതിനാൽ അവൾ പഠനം നിർത്തിയത് എന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം അവൾക്ക് എൽഎൽബി പൂർത്തിയാക്കണമെന്ന് ആഗ്രഹമുണ്ടായി. പോയി പഠിക്കാൻ ഞാൻ പലതവണ അവളോട് പറഞ്ഞിരുന്നു. ആ സമയത്ത് അവൾ തയ്യാറായിരുന്നില്ല.” നോബി പറഞ്ഞു.

“പിന്നീട്, അവൾക്ക് തന്നെ അങ്ങനെ ഒരു തോന്നൽ വന്നപ്പോൾ ഇങ്ങോട്ട് വന്നു പറഞ്ഞു ആ സമയത്ത്, അവളെ പഠിപ്പിക്കാൻ എനിക്ക് വരുമാനം ഉണ്ടായിരുന്നു. ഇപ്പോൾ അവൾ നിയമപഠനം പൂർത്തിയാക്കി. വഞ്ചിയൂരിൽ പ്രാക്ടീസ് ചെയ്യുന്നു. ഇപ്പോഴും പല പരീക്ഷകളും എഴുതുന്നുണ്ട്. എന്റെ കുടുംബം എന്നെ ഒരുപാട് പഠിപ്പിക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ പഠിക്കാൻ ഉള്ള ബുദ്ധിയില്ലെന്ന് പറയാൻ എനിക്ക് കഴിയില്ലല്ലോ. എനിക്ക് വാഴയിലെ കഥാപാത്രത്തിന്റെ അതേ സ്വഭാവമാണ്. പക്ഷേ, എന്റെ ഭാര്യ ഒരു നല്ല വിദ്യാർത്ഥിനിയാണ്. അതുകൊണ്ടാണ് ഒരാളുടെയും ജീവിതം നശിപ്പിക്കരുതെന്ന് എനിക്ക് തോന്നിയത്. ഇപ്പോൾ രണ്ട് കുടുംബങ്ങളും വലിയ സ്നേഹത്തോടെയും സഹകരണത്തോടെയും മുന്നോട്ട് പോകുകയാണ്.” നോബി കൂട്ടിച്ചേർത്തു.