“സഖാവ് വിജയിക്കും കേരളവും വിജയിക്കും”; മുഖ്യമന്ത്രിക്ക് ആശംസയറിയിച്ച് കമൽഹാസൻ

','

' ); } ?>

സംസ്ഥാന നിയമ സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് വിജയാശംകൾ നേർന്ന് നടൻ കമൽഹാസൻ. സഖാവ് വിജയിക്കും കേരളവും വിജയിക്കും എന്നാണ് കമൽഹാസൻ കുറിച്ചത്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് കമൽഹാസൻ ആശംസ അറിയിച്ചിരിക്കുന്നത്

‘എല്ലാറ്റിനുമുപരി കേരളം എൻ്റെയും കേരളമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ചിലർ എന്നെ പുറംനാട്ടുകാരനായാണ് കാണുന്നതെങ്കിലും എനിക്ക് കേരളവുമായി വൈകാരികമായി അടുപ്പമുണ്ട്. അതുകൊണ്ട് തന്നെ ഞാനുൾപ്പെടുന്ന സംസ്ഥാനത്തിൻ്റെ ഗുണഭോക്താക്കൾ കഴിഞ്ഞ ഒരു ദശകത്തെ കുറിച്ച് ചിന്തിക്കുകയും അദ്ദേഹത്തിന് ആശംസകൾ നേരുകയും വേണം. സഖാവ് വിജയിക്കും കേരളവും വിജയിക്കും.’ കമൽഹാസൻ കുറിച്ചു.